
വടക്കാഞ്ചേരി: പരിമിതമായ സൗകര്യങ്ങളോടുകൂടി തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം വടക്കാഞ്ചേരിയിൽ ആധുനിക സൗകര്യങ്ങളോടുകൂടി സ്വന്തം കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കുട്ടികളുടെ ചികിത്സയ്ക്കും വിവിധ തരം തെറാപ്പികൾക്കും 64 ലക്ഷം രൂപയുടെ ഉപകരണങ്ങൾ സജ്ജമാണ്. 25 ലക്ഷം രൂപയ്ക്ക് ഫർണിച്ചർ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികളിലെ വളർച്ചാവൈകല്യങ്ങൾ അവയവങ്ങൾക്കുണ്ടാകുന്ന വൈകല്യം എന്നിവ ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞ് ആധുനിക ചികിത്സ നൽകാൻ കഴിഞ്ഞാൽ ഭിന്നശേഷിയുള്ള കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നത് വലിയ നേട്ടമാണ്. അതുപോലെ ജില്ലാ ആശുപത്രിക്ക് തിലകകുറിയാവുകയാണ് ഡിസ്ട്രിക്ട് ഏർലി ഇന്റർവെൻഷൻ സെന്റർ (ഡി.ഇ.ഐ.സി). കുട്ടികളിലെ വളർച്ചാ വൈകല്യങ്ങൾ പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിഞ്ഞ് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുന്ന കേന്ദ്രം 2021ഫെബ്രുവരി 1ന് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ഷൈലജയായിരുന്നു ഉദ്ഘാടനം ചെയ്തത്. മുൻ എം.എൽ.എ അനിൽ അക്കരയായിരുന്നു അദ്ധ്യക്ഷൻ. 2022ലാണ് തൃശൂരിൽ നിന്ന് വടക്കാഞ്ചേരിയിലേക്ക് മാറ്റിയത്. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ ചടുല പ്രവർത്തനം കരുത്തായി. ആശുപത്രി കോപൗണ്ടിൽ സാമൂഹ്യനീതി വകുപ്പിന്റെ 'അനുയാത്ര' പദ്ധതി പ്രകാരമായിരുന്നു കെട്ടിടത്തിന്റെ നിർമ്മാണം. 24 മണിക്കൂറും ലാബും എക്‌സ്റേ യൂണിറ്റും ഫാർമസിയും പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് ആശ്വാസമാണ്.
സമ്പൂർണ ഹൈടെക്ക്
ഡി.ഇ.ഐ.സിയിലെ സേവനങ്ങൾ സമ്പൂർണ ഹൈടെക്ക് ഹൈഡ്രോ തെറാപ്പി, ഫിസയോ, സ്പീച്ച് തെറാപ്പി, കേൾവി പരശോധന, കാഴ്ച പരശോധന, ഡെന്റൽ വിഭാഗം എന്നിവയ്ക്കുള്ള സൗകര്യങ്ങളും സ്‌പെഷ്യൽ എഡ്യൂക്കേറ്റർ, കൗൺസിലർ, ശിശുരോഗ വിദഗ്ധൻ, മെഡിക്കൽ ഓഫീസർ എന്നിവരുടെ സേവനങ്ങളും ലഭ്യമാണ്. ആരോഗ്യകേന്ദ്രം എന്നതിലപ്പുറം ഇന്റർ ഡിപ്പാർട്ടുമെന്റൽ കോഡിനേഷനോടു കൂടിയുള്ള സേവനങ്ങളും ഉറപ്പാക്കുന്നു.
പാരന്റ് എംപവർമെന്റ് പരിപാടികൾ
രക്ഷാകർത്താക്കൾക്കായി പാരന്റ് എംപവർമെന്റ് പരിപാടികളും വൊക്കേഷണൽ ട്രെയിനിംഗും സോഷ്യൽ വൊക്കേഷണൽ റീഹാബിലറ്റേഷനും, അക്കാഡമിക് ഫെസിലിറ്റികളും ഉൾപ്പടെയുള്ള സേവനങ്ങൾ മികവിന്റെ കേന്ദ്രമാക്കുന്നു ഇവിടം. 13 വിദഗ്ദരുടെ സേവനങ്ങൾ ലഭ്യമാണ്. അന്ധത നിയന്ത്രണ ലക്ഷ്യവുമായി 1976ൽ ആരംഭിച്ച നാഷ്ണൽപ്രോഗ്രാം ഫോർ കൺട്രോൾ ഒഫ് ബ്ലൈൻഡ് നെസ് (എൻ.പി.സി.ബി ) പദ്ധതി പ്രകാരം153 കണ്ണടകൾ സൗജന്യമായി വിതരണം ചെയ്തു.
നേട്ടങ്ങൾ
കാഴ്ച പരശോധന, വിഷൻ സ്റ്റിമുലേഷൻ തെറാപ്പികൾ
സൈക്കോളജി വിഭാഗം മികച്ച പ്രവർത്തനം
2024 മുതൽ 360ഓളം ഐ.ക്യു അസസ്‌മെന്റുകളും 2,000ത്തിലധികം ഫോളോഅപ്പ് സേവനങ്ങളും
സ്പീച്ച് ആൻഡ് ഓഡിയോളജി വകുപ്പ് രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രമം (ആർ.ബി.എസ്.കെ)
2022 ഏപ്രിൽ മുതൽ 2025 സെപ്തം. വരെ 167 ഹിയറിംഗ് പ്രോഗ്രാം നൽകുന്നു
ആഴ്ചയിൽ ഒരു ദിവസം തെറാപ്പി സേവനം നൽകുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |