
തൃശൂർ: സി.എം.പി രൂപീകരണത്തിന്റെ 40-ാം വാർഷിക ദിനാഘോഷവും പ്രത്യേക കൺവെൻഷനും 27ന് തൃശൂർ ടൗൺഹാളിൽ നടക്കും. രാവിലെ 10ന് സി.എം.പി ജനറൽ സെക്രട്ടറിയും ഗതാഗതവകുപ്പ് മന്ത്രിയുമായ സി.പി. ജോൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
സോഷ്യലിസ്റ്റ് നേതാവ് യോഗേന്ദ്ര യാദവ് മുഖ്യപ്രഭാഷണം നടത്തും. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾ കൺവെൻഷനിൽ സംസാരിക്കും.
1986 ജൂലായ് 27ന് തൃശൂർ ടൗൺഹാളിൽ വച്ചാണ് സി.ആർ. ദേവന്റെയും എം.വി. രാഘവന്റെയും നേതൃത്വത്തിൽ സി.എം.പി രൂപീകൃതമാകുന്നത്.
കൺവെൻഷൻ വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി പി.ആർ.എൻ. നമ്പീഷൻ, ജയ്‌സിംഗ് കൃഷ്ണൻ, വികാസ് ചക്രപാണി എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |