SignIn
Kerala Kaumudi Online
Sunday, 26 July 2026 3.35 AM IST

കൈയേറ്റമോ ഭീഷണിയോ ഉണ്ടായാൽ നടപടിയെടുക്കണം

photo

തൃശൂർ: പരാതി നൽകിയതിന്റെ പേരിൽ കൈയേറ്റമോ ഭീഷണിയോ ഉണ്ടായാൽ പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഗുരുവായൂർ എ.സി.പിക്കാണ് കമ്മിഷൻ അംഗം വി. ഗീത നിർദ്ദേശം നൽകിയത്. ഗുരുവായൂർ കിഴക്കെനടയിലെ സ്വകാര്യ ബസ് സ്റ്റാൻഡിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് ചാവക്കാട് സ്വദേശിയെ അകാരണമായി കൈയേറ്റം ചെയ്‌തെന്ന പരാതിയിലാണ് ഉത്തരവ്. തെക്കൻ പാലയൂർ സ്വദേശി മുഹമ്മദ് ഷിനോദിനെതിരെയാണ് പരാതി. 2023 ഓഗസ്റ്റ് 20നായിരുന്നു സംഭവം. ഗുരുവായൂർ ടെമ്പിൾ പൊലീസ് കേസെടുത്ത് ചാവക്കാട് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും വിചാരണ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് എ.സി.പി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL