
തൃശൂർ: ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച് 29ന് രാവിലെ 7.45 മുതൽ 8.30 വരെ തൃശൂർ വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ടെക്കോസയുടെ ആഭിമുഖ്യത്തിൽ ആഘോഷ പരിപാടികൾ നടക്കും. നവംബർ 1 മുതൽ 14 വരെ 14 ജില്ലകളിൽ നടത്തുന്ന 'ടെക്കോസ മാരത്തോൺ' പ്രഖ്യാപനം നടക്കും. '14 ജില്ലകൾ - 14 ദിവസങ്ങൾ - 14 മാരത്തോണുകൾ' എന്ന ആശയവുമായി സംഘടിപ്പിക്കുന്ന മെഗാ മാരത്തണിന് നവംബർ ഒന്നിന് കാസർകോട് തുടക്കമാകും. നവംബർ 14ന് തിരുവനന്തപുരത്ത് സമാപിക്കും. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണിത്.
തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള 14 കായികതാരങ്ങൾ ദിവസവും 42.195 കിലോമീറ്റർ വീതം ആകെ 590.73 കിലോമീറ്റർ ഓടും. വിവരങ്ങൾക്ക്: 9447040276
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |