
ചിറങ്ങര: വീ പാർക്ക് ഓപ്പൺ ജിം ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികൾ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജൻ തോമസ് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ 60 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി, ബ്ലോക്ക് മെമ്പർ സച്ചിൻരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫിൻസോ തങ്കച്ചൻ, ഗ്രേസി സ്‌കറിയ, മുൻ മെമ്പർ വർഗീസ് പയ്യപ്പിള്ളി, ജിം സെക്രട്ടറി ഏലിയാസ്, ട്രഷറർ ഷാജി, ജോയിന്റ് സെക്രട്ടറി വർഗീസ് തോട്ടുപുറം എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ പി.കെ.വർഗീസ് സ്വാഗതവും വൈസ് പ്രസിഡന്റ് പി.കെ.ബാബു നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |