SignIn
Kerala Kaumudi Online
Monday, 11 May 2026 3.30 AM IST

ടാറ്റ എയ്‌സ് ഗോൾഡ്+ എക്‌സ്‌.എൽ വിപണിയിൽ

Increase Font Size Decrease Font Size Print Page
tata

കൊച്ചി: ഇന്ത്യയിലെ ചെറുകിട വാണിജ്യ വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിച്ച എയ്‌സിന്റെ 21-ാം വാർഷികത്തോടനുബന്ധിച്ച് കൂടുതൽ കരുത്താർന്ന ' എയ്‌സ് ഗോൾഡ്+ എക്‌സ്‌.എൽ' ടാറ്റ മോട്ടോഴ്‌സ് വിപണിയിലിറക്കി. ലാസ്റ്റ് മൈൽ ലോജിസ്റ്റിക്‌സ് മേഖലയിലെ മാറുന്ന ആവശ്യങ്ങൾ കണക്കിലെടുത്ത് പരിഷ്കരിച്ച ഈ മോഡൽ സംരംഭകർക്ക് കൂടുതൽ ലാഭക്ഷമതയും കുറഞ്ഞ പ്രവർത്തനച്ചെലവും ഉറപ്പുനൽകുന്നു. നിലവിൽ രാജ്യത്തെ 26 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിശ്വസ്ത വാഹനമാണ് 2005-ൽ പുറത്തിറങ്ങിയ ടാറ്റ എയ്‌സ്. ഓരോ 4.25 മിനിറ്റിലും ഒരു എയ്‌സ് വിറ്റഴിക്കപ്പെടുന്നുവെന്ന അപൂർവ്വ നേട്ടവുമുണ്ട്. പുതിയ എയ്‌സ് ഗോൾഡ്+ എക്‌സ്‌.എൽ ഉടമയുടെ ലാഭക്ഷമത നേരിട്ട് മെച്ചപ്പെടുത്തുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സവിശേഷതകൾ

1. എട്ട് അടി നീളമുള്ള ലോഡ് ബോഡിയും ഒരു ടൺ പേലോഡ് ശേഷിയും

2. 700 സിസി ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ 22 പി.എസ് പവറും 55 എൻഎം ടോർക്കും

3. ഇടുങ്ങിയ വഴികളിലും ഗ്രാമീണ മേഖലകളിലും ഒരേപോലെ കൊണ്ടുപോകാം

കുറഞ്ഞ പരിപാലന ചിലവ്

നൂതനമായ ലീൻ നോക്സ് ട്രാപ്പ് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ളതിനാൽ സാധാരണ ഡീസൽ വാഹനങ്ങളിൽ കണ്ടുവരുന്ന ഡീസൽ എക്‌സ്‌ഹോസ്റ്റ് ഫ്ലൂയിഡിന്റെ ആവശ്യമില്ല. ഇതിനാൽ വാഹനത്തിന്റെ സങ്കീർണ്ണത കുറയ്ക്കാനും പരിപാലന ചെലവിൽ ലാഭമുണ്ടാക്കാനുമാകും

വിപുലമായ വാഗ്ദ്ധാനങ്ങൾ

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വനിതാ സംരംഭകർക്ക് 21,000 രൂപ വരെ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. രാജ്യവ്യാപകമായി 2,500-ലധികം സർവീസ് ഔട്ട്‌ലെറ്റുകളുടെയും 'സമ്പൂർണ സേവ 2.0' ലൈഫ് സൈക്കിൾ സപ്പോർട്ട് പ്രോഗ്രാമിന്റെയും പിന്തുണ ലഭിക്കും.

ആധുനിക ഗതാഗത ആവശ്യങ്ങൾക്കനുസരിച്ച് കാര്യക്ഷമതയും വിശ്വാസ്യതയും ഉടമസ്ഥന്റെ അഭിമാനവും ഉയർത്താനാണ് ലക്ഷ്യം

പിനാകി ഹൽദാർ

ബിസിനസ് ഹെഡ്

ടാറ്റ മോട്ടോഴ്‌സ്

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360