SignIn
Kerala Kaumudi Online
Sunday, 09 August 2026 1.03 AM IST

വിദേശ നാണയ ശേഖരം കുതിക്കുന്നു

fc

കൊച്ചി: ഇന്ത്യയുടെ വിദേശ നാണയ ശേഖരം റെക്കാഡ് ഉയരത്തിലേക്ക് കുതിക്കുന്നു. ജൂലായ് 31ന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 1,051 കോടി ഡോളർ ഉയർന്ന് 69,286.6 കോടി ഡോളറിലെത്തി. റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യത്തിൽ മികച്ച വളർച്ചയാണ് അവലോകന കാലയളവിലുണ്ടായത്. സ്വർണ ശേഖരത്തിന്റെ മൂല്യം 168.5 കോടി ഡോളർ ഉയർന്ന് 10,474.3 കോടി ഡോളറിലെത്തി. യെൻ, ഫ്രാങ്ക്, യൂറോ എന്നിവയുടെ മൂല്യം 875 കോടി ഡോളർ വർദ്ധനയോടെ 56,468 കോടി ഡോളറായി. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ വരും ദിവസങ്ങളിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം റെക്കാഡ് ഉയരത്തിലെത്തിയേക്കും. നടപ്പുവർഷം ഫെബ്രുവരി 27ന് വിദേശ നാണയ ശേഖരം 72,849.4 കോടി ഡോളറിലെത്തി റെക്കാഡിട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FORIGN CURRENCY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360