SignIn
Kerala Kaumudi Online
Sunday, 09 August 2026 1.03 AM IST

ആലപ്പുഴയിൽ കല്യാൺ സിൽക്‌സ് ഷോറൂമിന് തുടക്കമായി

alp

ആലപ്പുഴ: കല്യാൺ സിൽക്‌സിന്റെ 38-ാമത് ഷോറൂം ആലപ്പുഴ ജില്ലാ കോടതിക്ക് സമീപം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ഇന്നലെ നടന്ന ചടങ്ങിൽ എ.ഡി.തോമസ് എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്‌സൺ മോളി ജേക്കബ്, നഗരസഭ പ്രതിപക്ഷ നേതാവ് വി.ജി.വിഷ്ണു, കൗൺസിലർ ഷേർളി ആന്റണി എന്നിവർ പങ്കെടുത്തു. ഇതോടെ കേരളത്തിലെ 14 ജില്ലകളിലും സ്വന്തം ഷോറൂമുകളെന്ന നേട്ടം കല്യാൺ സിൽക്‌സ് കൈവരിച്ചു.

അൻപതിനായിരം സ്‌ക്വയർഫീറ്റിൽ നാല് നിലകളിലായാണ് നവീന ഷോപ്പിംഗ് സമുച്ചയം സജ്ജമാക്കിയിരിക്കുന്നത്. വിശാലമായ കാർ പാർക്കിംഗ് സൗകര്യമുള്ള ഷോറൂമിൽ സ്വന്തം തറികളിൽ നിന്നുള്ള പട്ടുസാരികൾ, വെസ്റ്റേൺ വെയർ, കിഡ്‌സ് വെയർ, മെൻസ് വെയർ എന്നിവയുടെ വൻ ശേഖരം ന്യായവിലയിൽ ലഭ്യമാണ്. ഗ്രൗണ്ട് ഫ്‌ളോറിൽ സൽവാർ സ്യൂട്ട്, ഫുട്‌വെയർ, കോസ്‌മെറ്റിക്‌സ് എന്നിവയും ഒന്നാം നിലയിൽ ഡ്രസിംഗ് മെറ്റീരിയൽ, ടോയ്‌സ്, ഫർണീഷിംഗ് ഉത്പന്നങ്ങൾ എന്നിവയും ക്രമീകരിച്ചിരിക്കുന്നു. രണ്ടാം നിലയിൽ കാഞ്ചീപുരം, ബനാറസ് ഉൾപ്പെടെയുള്ള വിവാഹ സാരികളുടെയും ലഹംഗകളുടെയും എക്‌സ്‌ക്ലൂസീവ് ശേഖരമാണുള്ളത്. മൂന്നാം നിലയിൽ ജെന്റ്‌സ് റെഡിമെയ്ഡ്, എത്‌നിക് വെയർ, സ്യൂട്ടിങ് തുടങ്ങിയവയും ലഭ്യമാണ്.

ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ അംഗീകാരമാണ് കേരളത്തിലെ 14 ജില്ലകളിലെയും സാന്നിദ്ധ്യമെന്ന് കല്യാൺ സിൽക്‌സ് ആൻഡ് കല്യാൺ ഹൈപ്പർമാർക്കറ്റ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. മറ്റ് ഷോറൂമുകളിലെ സുതാര്യതയും സൗകര്യങ്ങളും ആലപ്പുഴയിലും ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ ഷോറൂം ആരംഭിച്ചതോടെ 'ഓണക്കോടിക്കൊപ്പം രണ്ട് കോടിയും' ഓണക്കാല സമ്മാന പദ്ധതിയുടെ ആനുകൂല്യം ആലപ്പുഴ നിവാസികൾക്കും ഇനി വേഗത്തിൽ ലഭ്യമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALYAN SILKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360