SignIn
Kerala Kaumudi Online
Saturday, 18 July 2026 3.49 AM IST

മൺസൂൺ ബംബർ നറുക്കെടുപ്പ് ഇന്ന്, ഒന്നാം സമ്മാനം ₹10 കോടി

READ ENGLISH VERSION
monsoon

തിരുവനന്തപുരം: പത്ത് കോടി രൂപ സമ്മാനത്തുകയുള്ള മൺസൂൺ ബംബർ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കുമെന്ന് ലോട്ടറി ഡയറക്ടർ കെ.എസ്. അഞ്ജു അറിയിച്ചു.

ഇതുവരെ 40 ലക്ഷം ടിക്കറ്റ് വിറ്റു. കൂടുതൽ പാലക്കാട് 11.14ലക്ഷം. രണ്ടാമത് തൃശൂർ 4.54ലക്ഷം.തിരുവനന്തപുരത്ത് 3.58ലക്ഷം. മലപ്പുറത്താണ് കുറവ് 1.29ലക്ഷം. കഴിഞ്ഞ വർഷം 33 ലക്ഷമായിരുന്നു മൺസൂൺ ബംബർ വിൽപന.

രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷവും നാലാം സമ്മാനം മൂന്ന് ലക്ഷവും വീതമാണ് . കൂടാതെ 5000,1000, 500, 250 വീതം രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

#തട്ടിപ്പിനെതിരെ ജാഗ്രത വേണം

ലോട്ടറിയുടെ പേരിൽ നടക്കുന്ന തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന് ലോട്ടറി വകുപ്പ് നിർദ്ദേശിച്ചു. വ്യാജ വെബ്സൈറ്റുകളിലൂടെ ടിക്കറ്റ് വാങ്ങരുത്.

സമ്മാനം ലഭിച്ചുവെന്ന പേരിൽ രജിസ്‌ട്രേഷൻ ഫീ, പ്രോസസിംഗ് ഫീ, ജിഎസ്ടി, ടാക്സ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവക്കായി പണം ആവശ്യപ്പെടുന്നത് തട്ടിപ്പാണ്. ബാങ്ക് അക്കൗണ്ട് നമ്പർ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒടിപി, യു.പി.ഐ പിൻ,ആധാർനമ്പർ തുടങ്ങിയ വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കരുത്. ഓൺലൈൻ തട്ടിപ്പിനിരയായെന്ന് തോന്നിയാൽ 1930എന്ന ഫോൺനമ്പറിൽ ബന്ധപ്പെടണമെന്ന് ലോട്ടറി ഡയറക്ടർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOTTERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360