SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.30 AM IST

ആഘോഷ നിറവിൽ ഐഐസി ലക്ഷ്യയുടെ 'എക്സ്‌കോമിയം 2026'

lakshya

കോഴിക്കോട്: നാലായിരത്തിനടുത്ത് യുവ കൊമേഴ്സ് പ്രൊഫഷണലുകളുടെ നേട്ടങ്ങൾ ആഘോഷിച്ച ഐഐസി ലക്ഷ്യയുടെ 'എക്സ്‌കോമിയം 2026' കോഴിക്കോട് ട്രേഡ് സെന്ററിൽ അഡ്വ. കെ ജയന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐഐസി ലക്ഷ്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഓർവൽ ലയണൽ അദ്ധ്യക്ഷത വഹിച്ചു. ശ്രീകണ്ഠൻ നായർ പങ്കെടുത്തു. രാവിലെയും വൈകിട്ടുമായി നടന്ന രണ്ട് സെഷനുകളിലായി 14,000 പേരാണ് എക്സ്‌കോമിയത്തിന്റെ ഭാഗമായത്. സി.എ, എ.സി.സി.എ, സി.എം.എ, സി.എസ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ യോഗ്യതകൾ വിജയകരമായി പൂർത്തിയാക്കിയ നാലായിരത്തോളം പേരെയാണ് എക്സ്‌കോമിയത്തിൽ ആദരിച്ചത്. 2025-26 അദ്ധ്യയന വർഷത്തിൽ മാത്രം വിവിധ പ്രൊഫഷണൽ പരീക്ഷകളിലായി 54 ദേശീയ, ആഗോള റാങ്കുകൾ നേടിയ ഐഐസി ലക്ഷ്യയിലെ വിദ്യാർത്ഥികളെയും മികച്ച നേട്ടം കൈവരിച്ചവരെയും എക്സ്‌കോമിയം വേദിയിൽ പ്രത്യേകം ആദരിച്ചു. പ്രൊഫഷണൽ യോഗ്യതകൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകളും പുരസ്‌കാരങ്ങളും കൈമാറി. പ്രൊഫഷണൽ കൊമേഴ്സ് വിദ്യാഭ്യാസത്തിലൂടെ യുവാക്കളെ തൊഴിൽ വിപണിയിലേക്കും ഇന്ത്യയിലെയും വിദേശത്തെയും കരിയർ അവസരങ്ങളിലേക്കും സജ്ജരാക്കുന്നതിന്റെ ആഘോഷമായാണ് എക്സ്‌കോമിയം സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും അദ്ധ്യാപകരും വ്യവസായ-പ്രൊഫഷണൽ രംഗത്തെ പ്രതിനിധികളും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LAKSHYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360