
ന്യൂഡൽഹി: രാജ്യത്ത് എഥനോൾ അടങ്ങിയ ഇ20 പെട്രോൾ വ്യാപകമാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ സി.പി.എം എംപിമാരായ ജോൺ ബ്രിട്ടാസിനെയും വി. ശിവദാസനെയും അറിയിച്ചു. ഇ20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങൾക്ക് ദോഷം ചെയ്യുമെന്ന റിപ്പോർട്ടുകൾ പരിശോധിക്കുകയാണെന്നും വലിയ പ്രശ്നങ്ങൾ ഇല്ലെന്നാണ് ലഭ്യമായ വിവരമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. അതേസമയം കേന്ദ്രം നൽകിയ കണക്കുകളിൽ വ്യക്തതയില്ലെന്ന് എംപി പരാതിപ്പെട്ടു. വ്യാപകമായ പരാതികളില്ലെന്ന് പറയുമ്പോഴും എണ്ണം കൃത്യമായി നൽകിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |