ന്യൂഡൽഹി: കോക്രോച്ച് പാർട്ടി ഡൽഹി ജന്ദർ മന്ദറിൽ നടത്തിയ വിദ്യാർത്ഥി പ്രതിഷേധത്തിൽ പങ്കെടുത്തതിന് യുവ മോർച്ചാ നേതാവ് മണിക റാണയെ ഉത്തരാഖണ്ഡ് തെഹ്രി മണ്ഡൽ പ്രസിഡന്റ് പദവിയിൽ നിന്ന് നീക്കം ചെയ്‌തു. പ്രതിഷേധത്തിൽ പങ്കെടുത്ത മണിക പോസ്റ്റ് ചെയ്‌ത റീൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇതിൽ പാർട്ടി അതൃപ്തി പ്രകടിപ്പിക്കുകയും തുടർന്ന് പദവിയിൽ നിന്നൊഴിവാക്കുകയുമായിരുന്നു. കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടിയാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും ആവശ്യങ്ങൾ നിറവേറ്റപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയമാണെന്നും മണിക പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |