SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.29 AM IST

വിജയാഘോഷം: സി.ജെ.പിക്കെതിരെ ബി.ജെ.പി

cjp

ന്യൂഡൽഹി: ധർമേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ സി.ജെ.പി നേതാക്കൾ പഞ്ചനക്ഷത്ര ഹോട്ടലിൽ വിജയാഘോഷം നടത്തിയതിനെ വിമർശിച്ച് ബി.ജെ.പിയും ആർ.എസ്.എസും രംഗത്ത്. പഞ്ചനക്ഷത്ര ഹോട്ടൽ ബുക്ക് ചെയ്ത് വിജയാഘോഷം സംഘടിപ്പിക്കാൻ സി.ജെ.പി നേതാക്കൾക്ക് എവിടെന്ന് പണം വന്നുവെന്ന് മുതിർന്ന അഭിഭാഷകനും ബി.ജെ.പി നേതാവുമായ മഹേഷ് ജഠ്മലാനി എക്സിലെ കുറിപ്പിൽ ചോദിച്ചു. പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

ടൈഫോയ്ഡ് ബാധിതൻ എന്ന് സമരവേദിയിൽ പരസ്യമായി പറഞ്ഞതിനു ശേഷം അഭിജിത് ദീപ്‌കെയ്ക്ക് പാർട്ടിയിൽ നൃത്തം ചെയ്യാൻ ആരോഗ്യമുണ്ടായിരുന്നോ എന്ന് ആർ.എസ്.എസ് മുഖവാരികയായ ഓർഗനൈസറും ചോദിച്ചു.

പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ആഘോഷത്തിൽ സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കെ വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക, അർപിത് ശർമ എന്നിവർ നൃത്തം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. വിമർശനങ്ങളെ സി.ജെ.പി വക്താവ് സൗരവ് ദാസ് പരിഹസിച്ചു തള്ളി. അങ്കിൾമാരും ആന്റിമാരും പരാതി പറഞ്ഞുകൊണ്ടേയിരിക്കും എന്നും മറുപടി നൽകി.

മോ​ഹ​ൻ​ദാ​സി​നെ​തി​രെ​ ​അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​ഡ​ൽ​ഹി​യി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കെ​തി​രെ​ ​വി​വാ​ദ​ ​പ​രാ​മ​ർ​ശം​ ​ന​ട​ത്തി​യ​ ​ആ​ർ.​എ​സ്.​എ​സ് ​നേ​താ​വ് ​ടി.​ജി.​മോ​ഹ​ൻ​ദാ​സി​നെ​തി​രെ​ ​അ​ന്വേ​ഷ​ണം.​ ​എ.​ഐ.​വൈ.​എ​ഫ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി.​ ​ടി.​ടി.​ജി​സ്‌​മോ​ൻ,​ ​എ​സ്.​എ​ഫ്‌.​ഐ​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​എ.​ന​ന്ദ​ൻ​ ​എ​ന്നി​വ​രു​ടെ​ ​പ​രാ​തി​യി​ലാ​ണ് ​അ​ന്വേ​ഷ​ണം.​ ​സൈ​ബ​ർ​ ​ഡി​വി​ഷ​ൻ​ ​ഐ.​ജി​ ​പി.​പ്ര​കാ​ശ് ​അ​ന്വേ​ഷി​ക്കാ​ൻ​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ത​നി​ക്ക് ​അ​വ​സ​രം​ ​ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ​ ​സ​മ​രം​ ​ചെ​യ്യു​ന്ന​വ​രെ​ ​വെ​ടി​വ​ച്ചു​ ​കൊ​ല്ലു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ​വീ​ഡി​യോ​യി​ൽ​ ​പ​റ​ഞ്ഞ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360