SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.29 AM IST

നൈജീരിയയിൽ 30 ഗ്രാമീണരെ വധിച്ചു

s

അബുജ: വടക്കു പടിഞ്ഞാറൻ നൈജീരിയയിലെ കഡുന സംസ്ഥാനത്ത് 30 ഗ്രാമീണരെ വധിച്ച് സായുധ സംഘം. പ്രാദേശിക സമയം ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഗ്രാമത്തിലേക്ക് ഇരച്ചെത്തിയ ആയുധധാരികൾ മുന്നിൽക്കണ്ടവർക്ക് നേരെ വെടിയുതിർത്തു. വീടുകൾ കത്തിച്ചു. രാജ്യത്ത് ഭീകരവാദികളും ക്രിമിനൽ സംഘങ്ങളും മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടികളെ അടക്കം തട്ടിക്കൊണ്ടുപോകുന്നതും ഗ്രാമീണരെ ക്രൂരമായി വധിക്കുന്നതും പതിവായി മാറിയിരിക്കുകയാണ്. കവർച്ചയും മേഖലയിൽ വ്യാപകമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIGERIANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360