
സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ്
ന്യൂഡൽഹി: കേരളത്തിൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയയിൽ ജില്ലാ പൊലീസ് മേധാവിയുടെ അഭിപ്രായം ചോദിക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ ഹർജി. സംസ്ഥാന സർക്കാരിന് നോട്ടീസ് അയയ്ക്കാൻ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. അഭിഭാഷകനായ വിഷ്‌ണു പ്രസാദ് നായർ സമർപ്പിച്ച ഹർജിയിലാണ് നടപടി. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിൽ ജില്ലകളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനപ്രക്രിയ വിശദീകരിച്ചിട്ടുണ്ട്.
ജില്ലാ മജിസ്ട്രേട്ട്, സെഷൻസ് ജഡ്‌ജിയുമായി ആശയവിനിമയം നടത്തണമെന്നാണ് നിയമത്തിലെ വകുപ്പ് 18(4)ൽ പറയുന്നത്. അതിൽ ജില്ലാ പൊലീസ് മേധാവിയുടെ നിലപാട് തേടണമെന്ന് പറഞ്ഞിട്ടില്ല. അതിനാൽ ഇപ്പോൾ നിലനിൽക്കുന്ന സംവിധാനം റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവി ഉൾപ്പെട്ട നിയമനപ്രക്രിയ കേരള ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇതോടെയാണ് അഭിഭാഷകൻ സുപ്രീംകോടതിയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |