അർവൽ: സർക്കാർ സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തി. ബീഹാറിലെ അർവാളിലുള്ള ഒരു സകൂളിലാണ് സംഭവം. ഭക്ഷണത്തിൽ പുഴുക്കളെ കണ്ടതോടെ വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കുന്നത് മതിയാക്കി. ഭക്ഷണത്തിൽനിന്ന് പുഴുക്കളെ നീക്കം ചെയ്യുന്നതിന്റെയും സ്‌കൂളിലെ ചവറ്റുകുട്ടയിൽ വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത സോയാബീൻ കറിയിലാണ് പുഴുക്കളെ കണ്ടെത്തിയതെന്നാണ് വിവരം. ഭക്ഷണം കഴിക്കാനിരുന്ന വിദ്യാർത്ഥികൾ കറിയിലെ പുഴുക്കളെ ചൂണ്ടിക്കാണിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചോറിലും പുഴുക്കളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. 'റോയൽ മാനവ് മിത്ര സേവാ സമിതി' എന്ന ഏജൻസിക്കാണ് ഉച്ചഭക്ഷണ വിതരണത്തിന്റെ ചുമതല. ചൊവ്വാഴ്ച ചോറിനൊപ്പം സോയാബീനും ഉരുളക്കിഴങ്ങും ചേർത്ത കറിയാണ് ഏജൻസി സ്‌കൂളുകളിൽ വിതരണം ചെയ്തത്.
രണ്ട് പ്രധാന ലക്ഷ്യങ്ങളാണ് രാജ്യത്തെ സർക്കാർ സ്കൂളുകളിൽ നടപ്പിലാക്കുന്ന ഉച്ചഭക്ഷണ പദ്ധതികൾക്കുള്ളത് -സ്കൂളുകളിൽ കൂടുതൽ കുട്ടികളുടെ പ്രവേശനം ഉറപ്പാക്കുക, കുട്ടികൾക്ക് ആവശ്യത്തിന് പോഷകാഹാരം നൽകുക എന്നിവയാണ്.
സംഭവത്തെ തുടർന്ന് ബിഹാർ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തു. ഉടൻ അന്വേഷണം നടത്താൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകി. അന്വേഷണത്തിൽ ഏജൻസിയുടെ ഭാഗത്ത് വീഴ്ചയോ ക്രമക്കേടോ കണ്ടെത്തിയാൽ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് അർവൽ വിദ്യാഭ്യാസ ഓഫീസർ അസ്ഗർ ഹുസൈൻ അറിയിച്ചു. കുട്ടികളുടെ ആരോഗ്യകാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയ ഉടൻ അദ്ധ്യാപകരെ വിവരം അറിയിക്കുകയും ഭക്ഷണം ഉപേക്ഷിക്കുകയും ചെയ്തതായി വിദ്യാർത്ഥികൾ പറഞ്ഞു.
Worms were reportedly found in the midday meal served to students at a government school in Arwal, Bihar. The students refused to eat the food and discarded it, with videos of the incident circulating on social media.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |