
ന്യൂഡൽഹി: സേവനങ്ങൾക്ക് കൈക്കൂലി ചോദിക്കുന്ന സർക്കാർ അധികാരികൾക്ക് പേടിസ്വപ്‌നമായി മാറിയ ബ്രൈബ്‌സ്.ഫൈ(bribes.fyi) പ്രവർത്തനം നിറുത്തിയെന്ന് സ്ഥാപകൻ ആര്യൻ നിഷാദ്. ശക്തമായ നിയമസംവിധാനങ്ങളുടെ പിന്തുണയോടെ പോർട്ടൽ വീണ്ടും തുടങ്ങുമെന്ന സൂചനയും അദ്ദേഹം നൽകി.
വിവിധ സർക്കാർ ഓഫീസുകളിൽ സേവനത്തിനായി കൈക്കൂലി ആവശ്യപ്പെടുന്നത് റിപ്പോർട്ട് ചെയ്യാൻ ജനങ്ങൾക്ക് വേദി ഒരുക്കുകയാണ് ബ്രൈബ്‌സ്.ഫൈ ചെയ്‌തത്. കൈക്കൂലി തുക, ഉദ്യോഗസ്ഥന്റെ വകുപ്പ് തുടങ്ങിയവ റിപ്പോർട്ട് ചെയ്യുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിരുന്നു.
ആമസോണിലെ ടെക് പ്രൊഫഷണലായ മനീഷ് സഹാനിയും എൻജിനീയറിംഗ് വിദ്യാർത്ഥിയായ ആര്യൻ നിഷാദും ചേർന്നാണ് കഴിഞ്ഞ ജൂലായിൽ പ്ളാറ്റ്ഫോം വികസിപ്പിച്ചത്. 48 മണിക്കൂറിനുള്ളിൽ 50 ലക്ഷത്തിലധികം ആളുകൾ പോർട്ടലിൽ അംഗത്വമെടുക്കാൻ അപേക്ഷ നൽകി. ഏകദേശം 200,000 ആളുകൾ ചേരുകയും ചെയ്തു. ആളുകളുടെ തള്ളിക്കയറ്റം ഉൾക്കൊള്ളാൻ പ്ളാറ്റ്ഫോമിന് ശേഷിയില്ലാത്തതുകൊണ്ടാണ് പ്രവർത്തനം നിർത്തിയതെന്ന് സൂചനയുണ്ട്. കൂടാതെ റിപ്പോർട്ട് ചെയ്യുന്ന കൈക്കൂലി കേസുകൾക്ക് നിയമപരമായ പരിഹാരം നിർദ്ദേശിക്കാനും കഴിഞ്ഞിരുന്നില്ല. ഈ പിഴവുകൾ പരിഹരിച്ച് തിരിച്ചുവരുമെന്നാണ് നിഷാദ് നൽകുന്ന സൂചന.
<
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |