SignIn
Kerala Kaumudi Online
Saturday, 22 August 2026 3.29 AM IST

എം.പിയുടെ മകൻ ഓടിച്ച കാറിടിച്ച് യുവതി മരിച്ചു

d

 ആഡംബര കാർ അമിത വേഗതയിൽ

ഹൈദരാബാദ്: രാജ്യസഭാ എം.പിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരിയായ ഭാരതി മുഖിയാണ് (26)​ മരിച്ചത്. ജനസേന പാർട്ടി എം.പിയായ ലിംഗമനേനി രമേഷിന്റെ മകൻ ലിംഗമനേനി സഞ്ജുഷ് (21) ഓടിച്ച ആസ്റ്റൺ മാർട്ടിൻ എന്ന കാറാണ് ഇടിച്ചത്. സഞ്ജുഷാണ് കാറോടിച്ചതെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് മധപുർ അസിസ്റ്റന്റ് കമ്മിഷണർ പറഞ്ഞു. അമിവേഗതയിലും അശ്രദ്ധമായുമാണ് ഇയാൾ വാഹനം ഓടിച്ചതെന്ന് വ്യക്തമായി. ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ 16ന് വൈകിട്ട് മൂന്നോടെയാണ് സംഭവം. മധപുരിലെ ജോലി സ്ഥലത്തിനുസമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാർ ഭാരതിയെയും സുഹൃത്തിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഭാരതി ചികിത്സയിലിരിക്കെ മരിച്ചു. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ജനസേനാ പാർട്ടി എം.പിയും വ്യവസായിയുമാണ് ലിംഗമനേനി രമേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360