ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് ഇന്ത്യ- നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ മുൻകരുതലുകൾ ശക്തമാക്കി. പ്രളയജലം താഴേക്ക് ഒരുകിയെത്തുന്നത് അതിർത്തി പങ്കിടുന്ന രണ്ട് പ്രധാന സംസ്ഥാനങ്ങളായ ബീഹാറിനെയും ഉത്തർപ്രദേശിനെയും കാര്യമായിബാധിക്കുമെന്നാണ് ആശങ്ക.
നിലവിൽ ഇരുസംസ്ഥാനങ്ങളിലും നദീതട പ്രദേശങ്ങൾ ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ദേശീയ ദുരന്തനിവാരണസേനയുടെ(എൻഡിആർഎഫ്) 20 സംഘങ്ങളെ ഇരു സംസ്ഥാനങ്ങളിലുമായി വിന്യസിച്ചു.
സംസ്ഥാനത്ത് സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കുന്നതിനും ബീഹാറിൽ ഉന്നതതല സമിതി രൂപീകരിച്ചു. ടിബറ്റ്-നേപ്പാൾ അതിർത്തിയിലുണ്ടായ മഞ്ഞുമല തടാക വിസ്ഫോടനമാണ് (ഗ്ലേഷ്യൽ ലേക്ക് ഔട്ട്‌ബർസ്റ്റ് ഫ്ലഡ്) മിന്നൽ പ്രളയത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം.
India has heightened precautions along its border with Nepal following flash floods, fearing impacts on Bihar and Uttar Pradesh. Floodwaters, reportedly from a glacial lake outburst, are causing concern. Twenty NDRF teams are deployed in both states, with officials monitoring riverine areas. A high-level committee also formed in Bihar for continuous oversight.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |