
ലക്നൗ: 2027ൽ നടക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അദ്ധ്യക്ഷ മായാവതി. തുടർച്ചയായ തോൽവികളിൽ പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകരാതിരിക്കാനാണിത്. എ.എ.പിയുടെയും കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ജനവിരുദ്ധ നിലപാടുകളിൽ അസംതൃപ്തരും ദുരിതബാധിതരുമായ പഞ്ചാബിലെ ജനങ്ങൾക്ക് പ്രത്യാശ നൽകാൻ ബി.എസ്.പിയ്ക്ക് കഴിയുമെന്ന് മായാവതി പറഞ്ഞു.
കഴിഞ്ഞ ദിവസം ലക്നൗവിലെ വസതിയിൽ ചേർന്ന അവലോകന യോഗത്തിൽ മൂന്ന് സംസ്ഥാനങ്ങളിലെയും ഭാരവാഹികളുടെ സാന്നിദ്ധ്യത്തിലാണ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടിൽ സംഘടനശേഷി ശക്തമാക്കാൻ മായാവതി നേതാക്കൾക്ക് നിർദ്ദേശം നൽകി. 2027 ജനുവരി 15ന് തന്റെ ജന്മദിനം ജനക്ഷേമ ദിനമായി ആഘോഷിക്കാനും മായാവതി നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |