SignIn
Kerala Kaumudi Online
Friday, 26 June 2026 12.14 AM IST

സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു; സംഭവം കൊല്‍ക്കത്തയില്‍

READ ENGLISH VERSION
chandranath

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റ് മരിച്ചു. കൊല്‍ക്കത്തയില്‍ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കലാപം തുടരുന്നതിനിടെയാണ് വെടിയേറ്റത്. സുവേന്ദുവിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് ദത്തിനാണ് വെടിയേറ്റത്. കൊല്‍ക്കത്തയില്‍ നടന്ന സംഭവത്തില്‍ നാല് റൗണ്ട് വെടിവെപ്പുണ്ടായതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ് പൊലീസ്.

വെടിയേറ്റ ചന്ദ്രദത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്‍ക്കത്തയ്ക്ക് സമീപം നോര്‍ത്ത് 24 പര്‍ഗണാസ് ജില്ലയിലാണ് സംഭവം. വെടിവെപ്പ് നടന്ന മാധ്യംഗ്രാം മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി രത്തിന്‍ ഘോഷ് ആണ് നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചത്. തൃണമൂല്‍ ശക്തികേന്ദ്രമായ ഭവാനിപൂരില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അട്ടിമറിച്ച സുവേന്ദു ബംഗാള്‍ മുഖ്യമന്ത്രിയാകുമെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് കൊലപാതകം നടന്നിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 വര്‍ഷത്തെ മമത ബാനര്‍ജിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് അധികാരം പിടിച്ചിരുന്നു. 207 സീറ്റുകളില്‍ പാര്‍ട്ടി വിജയിച്ചപ്പോള്‍ മമതയുടെ പാര്‍ട്ടി 80 സീറ്റുകളില്‍ ഒതുങ്ങിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, KOLKATA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360