SignIn
Kerala Kaumudi Online
Friday, 26 June 2026 1.15 AM IST

വാണിജ്യ ഗ്യാസ്: നിയന്ത്രണം നീക്കി

READ ENGLISH VERSION
gas

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വാണിജ്യ പാചകവാതക സിലിണ്ടർ വിതരണത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കി. പ്രതിസന്ധിക്ക് മുമ്പുള്ള നിലയിലേക്കാണ് വിതരണം പുനഃസ്ഥാപിച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്ത് നൽകിയതായി കേന്ദ്ര പെട്രോളിയം സെക്രട്ടറി നീരജ് മിത്തൽ പറഞ്ഞു. ഹോട്ടലുകൾ, കാറ്ററിംഗ് തുടങ്ങിയ മേഖലകൾ നേരിട്ട വാണിജ്യ സിലിണ്ടർ ക്ഷാമത്തിന് ഇതോടെ അറുതിയാകും. വ്യാവസായിക ആവശ്യത്തിനുള്ള വൻതോതിലുള്ള ബുക്കിംഗ് ഭാഗികമായാണ് പുനഃസ്ഥാപിച്ചത്. ഗാർഹിക സിലിണ്ടറുകളുടെ ബുക്കിംഗ് ഇടവേളയ്‌ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരും. എല്ലാ വാണിജ്യ, വ്യാവസായിക ഉപഭോക്താക്കളുടെയും വിവരങ്ങൾ തയ്യാറാക്കാൻ പൊതുമേഖലാ എണ്ണ കമ്പനികൾക്ക് പെട്രോളിയം മന്ത്രാലയം നിർദ്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, GAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360