SignIn
Kerala Kaumudi Online
Thursday, 25 June 2026 7.04 PM IST

മുൻ ബിഗ് ബോസ് താരമായ നടിയുടെ വീട്ടിൽ യുവാവ് മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

READ ENGLISH VERSION
krishi

ബംഗളൂരു: കന്നഡ നടിയും മുൻ ബിഗ് ബോസ് താരവുമായ കൃഷി തപന്ദയുടെ ഫ്ലാറ്റിൽ 33കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിലെ ആർആർ നഗറിലുള്ള ആഡംബര ഫ്ലാറ്റിലാണ് സംഭവം. വൈശാഖ് എന്ന യുവാവാണ് മരിച്ചത്. ഇയാൾ ഇന്നലെ രാത്രിയാണ് കൃഷിയുടെ ഫ്ലാറ്റിലെത്തിയത്. ഫ്ലാറ്റിൽ ആരുമില്ലാതിരുന്ന സമയത്ത് ഇയാൾ സീലിംഗ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മരണവിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആർആർ നഗർ പൊലീസ് പ്രാഥമിക പരിശോധന നടത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണത്തിന്റെ ഭാഗമായി നടിയെയും വൈശാഖിന്റെ ബന്ധുക്കളെയും പൊലീസ് ചോദ്യംചെയ്യും. ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെയാണ് വൈശാഖ്, കൃഷി തപന്ദയുടെ ഫ്ലാറ്റിൽ താമസത്തിനെത്തിയത്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലവും മുൻകാല ഇടപാടുകളും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. വ്യവസായി അരവിന്ദ് റെഡ്ഡിക്കെതിരെ വധഭീഷണി മുഴക്കിയതിന് വൈശാഖ് നേരത്തേ അറസ്റ്റിലായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, DEATH, BENGALURU, FLAT, KRISHI THAPANDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360