
ബംഗളൂരു : ഐഎസ്എല്ലിൽ ഈ സീസണിലെ തങ്ങളുടെ എട്ടാം മത്സരത്തിൽ ആദ്യ ജയം നേടി കേരള ബ്ളാസ്റ്റേഴ്സ്. ഇന്നലെ ബംഗളുരു എഫ്സിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ബ്ളാസ്റ്റേഴ്സ് തോൽപ്പിച്ചത്. 27-ാം മിനിട്ടിൽ ബ്ളാസ്റ്റേഴ്സിന്റെ എൻഡിയേയുടെ സെൽഫ് ഗോളിലൂടെ ബംഗളുരുവാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 60-ാം മിനിട്ടിൽ വിക്ടർ ബർത്തോമിയോയും 78-ാം മിനിട്ടിൽ ഫ്രാഞ്ചോയും നേടിയ ഗോളുകൾ ബ്ളാസ്റ്റേഴ്സിന് വിജയം നൽകി. ആഷ്‌ലി വെസ്റ്റ്‌വുഡ് കോച്ചായി എത്തിയശേഷമുള്ള രണ്ടാം മത്സരമായിരുന്നു ഇത്. തന്റെ മുൻ ക്ളബ് ബംഗളൂരുവിനെതിരെയാണ് ആഷ്‌ലി ആദ്യജയം ആഘോഷിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |