SignIn
Kerala Kaumudi Online
Sunday, 28 June 2026 12.42 AM IST

ദേശീയ ടീമുകളിലേക്ക്   ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ

കൊച്ചി : വിവിധ പ്രായവിഭാഗങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇന്ത്യൻ ദേശീയ ടീമുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി താരങ്ങൾ ഇടംപിടിച്ചു. മാർച്ച് 31 ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഹോങ്കോങ്ങിനെതിരെ നടക്കുന്നഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ സീനിയർ ടീമിൽ മിഡ്ഫീൽഡർ ഡാനിഷ് ഫാറൂഖിനെ ഉൾപ്പെടുത്തി.

അണ്ടർ 23 തലത്തിൽ, അരുണാചൽ പ്രദേശിൽ നടക്കുന്ന ത്രിരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് മുഹമ്മദ് അജ്‌സലിനെയും എബിദാസ് യേശുദാസിനെയും തിരഞ്ഞെടുത്തു. ഭൂട്ടാൻ, താജിക്കിസ്ഥാൻ എന്നിവർക്കെതിരെ മാർച്ച് 25 മുതൽ 31 വരെ നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിലാണ് ഇരുവരും ഉൾപ്പെട്ടിരിക്കുന്നത്.

യൂത്ത് തലത്തിൽ, മാലിദ്വീപിൽ പുരോഗമിക്കുന്ന സാഫ്അ ണ്ടർ-20 ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ മലേംഗൻബ സിംഗ് തോക്ചോം, പ്രണവ് സുന്ദരരാമൻ, അൽ സാബിത്ത് എന്നിവർ ഇടംനേടി. മാർച്ച് 23 മുതൽ ഏപ്രിൽ 3 വരെ നടക്കുന്ന ടൂർണമെന്റിൽ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360