SignIn
Kerala Kaumudi Online
Sunday, 28 June 2026 12.42 AM IST

ഹൈറേഞ്ച് ഹൈദരാബാദ്

j

ഹൈദരാബാദ്: ബാറ്റിംഗ് വെടിക്കെട്ട്കാരുടെ കൂടാരമായ സൺറൈസേഴ്സ് ഹൈദരാബാദ് രണ്ടാം കിരീടം തേടിയാണ് ഐ.പി.എല്ലിൻ്റ പത്താം പതിപ്പിനിറങ്ങുന്നത്. സ്ഥിരം നായകൻ ഓസീസ് പേസ് ഓൾ റൗണ്ടർ പാറ്റ് കമ്മിൻസ് തിരിച്ചു വരുന്നവരെ ഇഷാൻ കിഷൻ്റെ നേതൃത്വത്തിലാണ് ഹൈദരാബാദിൻ്റെ പോരാട്ടം. അഭിഷേക് ശർമ്മയാണ് വൈസ് ക്യാപ്ടൻ. ഇരുവരെയും കൂടാതെ ട്രാവിസ് ഹെഡ് ഹെൻറിച്ച് ക്ലാസൻ,ലിയാം ലിവിംഗ്സ്റ്റൺ,

നിതിഷ് കുമാർ റെഡ്ഡി, മികച്ച ഫോമിലുള്ള സ്മരൺ എന്നിവരെല്ലാം അണിനിരക്കുന്ന ബാറ്റിംഗ് തിര എതിർ ബൗളർമാരുടെ പേടി സ്വപ്നമാണ്.

കഴിഞ്ഞ രണ്ട് സീസണുകളിലായി 4 തവണ 275 ന് മുകളിൽ ടോട്ടൽ നേടിയിട്ടുള്ള ഹൈദരാബാദ് ഇത്തവണ 300 കടക്കുമോയെന്നാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളെയെല്ലാം നിലനിറുത്തിയ ഹൈദരാബാദ് ഇത്തവണ വലിയ പ്രതീക്ഷയിലാണ്. ലേലത്തിലൂടെ ലിയാം ലിവിംഗ്സ്‌റ്റണെ സ്വന്തമാക്കാനായത് അവർക്ക് വലിയ ഗുണമായി.

കരുത്ത്

ബാറ്റിംഗ് തന്നെയാണ് ഹൈദരാബാദിൻ്റെ കരുത്ത്. വാലറ്റം വരെ നീളുന്ന വമ്പനടിക്കാർ. ടോട്ടൽ 300 കടന്നാലും അത്ഭുതപ്പെടാനില്ല.

ദൗർബല്യം

ബൗളിംഗ് ഡിപ്പാർട്ട്‌മെന്റ് തലവേദനയാണ്. പാറ്റഅല കമ്മിൻസിന്റെ അഭാവം വലിയ തിരിച്ചടിയാണ്. കഴി‌ഞ്ഞ ബിബിഎൽ ഫൈനലിലെ താരം ഡേവിഡ് പെയ്‌ന്റെ വരവ് അവർക്ക് നൽകുന്നത് ധൈര്യം ചെറുതല്ല.

ടീം

ബാറ്റർമാർ -ട്രാവിസ് ഹെഡ്,അനികേത് വെർമ,സ്‌മരൺ

വിക്കറ്റ് കീപ്പർമാർ - ഇഷാൻ കിഷൻ, ഹെൻറിച്ച്ക്ലാസെൻ, സലിൽ അറോറ

ഓൾ റൗണ്ടർമാർ- അഭിഷേക് ശർമ്മ, നിതീഷ് കുമാർ,ഹബർഷൽ പട്ടേൽ, ഹർഷ് ദുബെ,കാമിൻഡു മെനഡിസ്,ബ്രൈഡൻ കാർസ്,ലിയാം ലിവിംഗ്‌സ്‌റ്റൺ

ഷിവാം‌ഗ്സ ലകുമാർ,​ക്രയിൻസ് ഫുലേട്ര,​

ബാളർമാർ-പാറ്റ് കമ്മിൻസ് (പരിക്ക്)​,​ജയദേവ് ഉനദ്‌തകട്,​ഈഷാൻ മലിംഗ്,​ സീഷൻ അൻസാരി,​ശിവം മാവി,​പ്രഫുൽ ഹിംഗെ,​അമിത് സകുമാർ,​സാകിബ് ഹുസൈൻ, ഒൻകാർ ടർമലെ.

എഡ്വാർഡ്‌സിന് പകരം പെയ്ൻ

മിനി ലേലത്തിൽ 3 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഓസീസ് ഓൾറൗണ്ടർ ജാക്ക് എഡ്വാർഡ്‌സ് പരിക്കിനെ തുടർന്ന് പുറത്തായി. പകരംല ഇംഗ്ലീഷ് വെറ്റ്‌റൻ പേസർ ഡേവിഡ് പെയ്‌നെ ഹൈദരാബാദ് ടീമിലെത്തിച്ചു.

1- തവണ ഐ.പി.എൽ ചാമ്പ്യന്മാരായിട്ടുണ്ട് സൺറൈസേഴ്സ് ഹൈദരാബാദ്. 2016ൽ. 2018ലും 24ലും റണ്ണറപ്പായി. കഴി‌ഞ്ഞ തവണ ആറാമത്.

ആദ്യ മത്സരം

28ന് ആർ.സി.ബിക്കെതിരെ

ഡക്കറ്റ് പിൻമാറി,​ വിലക്ക് വന്നേക്കും

ന്യൂഡൽഹി : കഴി‌ഞ്ഞ മിനിലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് 2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഇംഗ്ലീഷ് ഓപ്പണർ ബെൻ ഡക്കറ്റ് ഐ.പി.എല്ലിൽ നിന്ന് പിന്മാറി. ഇംഗ്ലണ്ട് ടീമിന്റെ വരാനിരിക്കുന്ന സീസണിന് മുന്നോടിയായി മാനസികമായും ശാരീരകമായും തയ്യാറെടുക്കുന്നതിനാണ് ഡക്കറ്റ് ഐ.പി.എൽ ഒഴിവാക്കിയത്. താരത്തിന് 2029വരെ ഐ.പി.എല്ലിൽ കളിക്കുന്നതിന് വിലക്ക് വന്നേക്കുമെന്നാണ് വിവരം.

റിങ്കു ഉപനായകൻ

കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വൈസ് ക്യാപ്‌ടനായി റിങ്കു സിംഗിനെ തിരഞ്ഞെടുത്തു. ദൈവത്തിന്റെ പദ്ധതി എന്നായിരുന്നു ഇതിനേക്കുറിച്ച് താരത്തിന്റെ പ്രതികരണം,​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360