
ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരങ്ങളിൽ അട്ടിമറികൾ
ജർമ്മനിയെ തോൽപ്പിച്ച് ഇക്വഡോർ, യു.എസിനെ വീഴ്ത്തി തുർക്കി
ന്യൂയോർക്ക് : നോക്കൗട്ടിലെത്താനുള്ള ഇക്വഡോറിന്റെ അവസാന പരിശ്രമത്തിൽ അടിതെറ്റിയത് ജർമ്മനിക്ക്. ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ജർമ്മനയെ 2-1ന് അട്ടിമറിച്ച് ഇക്വഡോർ ഇ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായി നോക്കൗട്ട് സാദ്ധ്യത സജീവമാക്കി. തോൽവിയിലും ജർമ്മനിയുടെ ഗ്രൂപ്പ് ചാമ്പ്യൻപട്ടത്തിന് ഇളക്കമുണ്ടായില്ല. കന്നിക്കാരായ കുറാസോയെ 2-1ന് തോൽപ്പിച്ച് ഐവറികോസ്റ്റാണ് ഗ്രൂപ്പിലെ രണ്ടാമന്മാരായത്. ഡി ഗ്രൂപ്പിൽ ആതിഥേയരായ യു.എസ്.എയെ അവസാന മത്സരത്തിൽ അട്ടിമറിച്ചിട്ടും തുർക്കിക്ക് നാലാം സ്ഥാനക്കാരായി പുറത്താകേണ്ടിവന്നു. ഓസ്ട്രേലിയയെ അവസാനകളിയിൽ ഗോൾരഹിത സമനിലയിൽ പിടിച്ച് പരാഗ്വേ ഡി ഗ്രൂപ്പിലെ മൂന്നാമന്മാരായി നോക്കൗട്ട് അവകാശവാദം ശക്തമാക്കി. ആദ്യ മത്സരത്തിലെ സമനിലയിൽ നിന്ന് ഉയിർത്തെണീറ്റ ഹോളണ്ട് തുടർച്ചയായ രണ്ടാം വിജയവുമായി എഫ് ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോൾ അവസാന മത്സരത്തിൽ സ്വീഡനെ 1-1ന് സമനിലയിൽ തളച്ച് ജപ്പാൻ രണ്ടാമന്മാരായി നോക്കൗട്ടിലെത്തി. ആദ്യ മത്സരത്തിൽ 5-1ന് ടുണീഷ്യയെ തകർത്തിരുന്ന സ്വീഡൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും മറ്റ് ഗ്രൂപ്പ് മത്സരങ്ങൾ കൂടി പൂർത്തിയായാലേ നോക്കൗട്ട് ഉറപ്പിക്കാനാകൂ.
ഐവറി കോസ്റ്റ് 2- കുറോസോ 0
ഇക്വഡോർ 2- ജർമ്മനി 1
ജപ്പാൻ 1- സ്വീഡൻ 1
ഹോളണ്ട് 3- ടുണീഷ്യ 1
തുർക്കി 3- യു.എസ്.എ 2
പരാഗ്വേ 0- ഓസ്ട്രേലിയ 0
രണ്ടാം റൗണ്ടിൽ
ബ്രസീൽ Vs ജപ്പാൻ
മെക്സിക്കോ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലാൻഡ്, കാനഡ, ബോസ്നിയ, ബ്രസീൽ, മൊറോക്കോ, അമേരിക്ക, ജർമ്മനി, ഫ്രാൻസ്, നോർവേ, അർജന്റീന, കൊളംബിയ,ജപ്പാൻ,ഐവറി കോസ്റ്റ്,ഹോളണ്ട്,ഐവറികോസ്റ്റ്,സ്വിറ്റ്സർലാൻഡ്,ഓസ്ട്രേലിയ എന്നീ ടീമുകളാണ് ഇതുവരെ നോക്കൗട്ട് ഉറപ്പിച്ചവർ.
രണ്ടാം റൗണ്ടിൽ ഫിക്സ്ചർ ആയ മത്സരങ്ങൾ
ദക്ഷിണാഫ്രിക്ക Vs കാനഡ
ബ്രസീൽ Vs ജപ്പാൻ
ഹോളണ്ട് Vs മൊറോക്കോ
(മറ്റ് മത്സരങ്ങളുടെ ടീമുകളും ഗ്രൂപ്പ് ഘട്ടമത്സരങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |