SignIn
Kerala Kaumudi Online
Friday, 26 June 2026 1.39 PM IST

കടിച്ച പാമ്പേതെന്നറിയാൻ ഒട്ടും പ്രയാസപ്പെടേണ്ട, അണലിയെ പാത്രത്തിലാക്കി ആശുപത്രിയിലെത്തി ചികിത്സ തേടി വീട്ടമ്മ

snake-bite

കട്ടക്ക്: പാമ്പുകളെ മിക്കവർക്കും പേടിയാണ്. എലി പോലെയുള്ള ക്ഷുദ്രജീവികളെ തേടി മിക്കവാറും നമ്മുടെയെല്ലാം വീട്ടുപരിസരത്ത് പാമ്പ് എത്താറുണ്ട്. പാമ്പുകടിയിൽ നിന്ന് രക്ഷ നേടാൻ പലപ്പോഴും അതിനെ അപായപ്പെടുത്തുകയാണ് പതിവ്. ഇപ്പോഴിതാ തന്നെ കടിച്ച ഒരു പാമ്പിനെ പിടികൂടിയ വീട്ടമ്മയുടെ വാർത്തയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. കടിച്ച പാമ്പിനെ പിടികൂടി പാത്രത്തിലാക്കി ആശുപത്രിയിലെത്തിയിരിക്കുകയാണ് ഒഡീഷയിലെ മൽക്കൻഗിരി ജില്ലയിലെ ഒരു വീട്ടമ്മ. അണലി വിഭാഗത്തിൽപെട്ട ചേനത്തണ്ടൻ എന്ന തരം പാമ്പായിരുന്നു വീട്ടമ്മയെ കടിച്ചത്. കടിയേറ്റെങ്കിലും ഒട്ടും ആശങ്കപ്പെടാതെ അവർ പാമ്പിനെ പാത്രത്തിലാക്കി വേഗം ആശുപത്രിയിലേക്ക് പോയി.

കടിച്ച പാമ്പ് ഏതെന്ന് കണ്ട് മനസിലാക്കിയ ഡോക്‌ടർമാർ അവർക്ക് കൃത്യമായി ആന്റിവെനം നൽകി. ഒരു ദേശീയ ചാനൽ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇൻ‌സ്‌റ്റ‌ഗ്രാമിൽ പങ്കുവച്ചു. കൃത്യസമയത്ത് ഉണർന്നുപ്രവർത്തിച്ച സ്‌ത്രീയെ എല്ലാവരും അഭിനന്ദിച്ചു.

പാമ്പ് കടിയേറ്റെന്ന് സംശയം തോന്നിയാലോ മനസിലായാലോ ഒരിക്കലും ആശങ്കപ്പെടരുത്. എത്രയും വേഗം ആശുപത്രിയെത്തിക്കണം. മാത്രമല്ല കടിയേറ്റ ഭാഗത്ത് വസ്‌ത്രങ്ങൾ, വാച്ച്, കട്ടിയേറിയ ആഭരണങ്ങൾ ഇവയുണ്ടെങ്കിൽ മാറ്റണം. മുറിവിന് മുകളിൽവച്ച് മരുന്ന്‌ കെട്ടാനോ പാടുള്ളതല്ല. എത്രയും വേഗം വൈദ്യസഹായം തേടുകതന്നെ വേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SNAKE, BITTEN, CONAINS JAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360