SignIn
Kerala Kaumudi Online
Wednesday, 29 July 2026 4.00 AM IST

ലങ്കയ്ക്ക് എതിരായ ടെസ്റ്റ് ടീമായി

cricket

33കാരൻ സാരാംശ് ജെയ്ൻ പുതുമുഖം

മുംബയ്: അടുത്തമാസം ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കുമാറി വെറ്ററൻ ആൾറൗണ്ടർ രവീന്ദ്ര ജഡേജ തിരിച്ചെത്തിയപ്പോൾ 33കാരനായ സ്പിൻ ബൗളിംഗ് ആൾറൗണ്ടർ സാരാംശ് ജെയ്നാണ് ടീമിലെ പുതുമുഖം. ശുഭ്മാൻ ഗില്ലാണ് ക്യാപ്ടൻ. കെ.എൽ രാഹുൽ വൈസ് ക്യാപ്ടൻ.

പേസർ ജസ്പ്രീത് ബുംറയേയും സായ് സുദർശനേയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്നെസ് ടെസ്റ്റിന് ശേഷമേ കളിക്കാൻ ക്ളിയറൻസ് നൽകൂ.ഋഷഭ് പന്ത്, ധ്രുവ് ജുറേൽ എന്നിവരാണ് വിക്കറ്റ് കീപ്പർമാർ.മറുനാടൻ മലയാളിയായ ദേവ്‌ദത്ത് പടിക്കൽ ടീമിലുണ്ട്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പകരമാണ് സാരാംശ് ടീമിലെത്തിയത്. മദ്ധ്യപ്രദേശിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന സരാംശ് 54 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 181 വിക്കറ്റുകളും 2,223 റൺസും നേടിയിട്ടുണ്ട്. അടുത്തിടെ ശ്രീലങ്ക എ ടീമിനെതിരായ പരമ്പരയിൽ ഇന്ത്യ എയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

ഇന്ത്യൻ ടീം

ശുഭ്മാൻ ഗിൽ (ക്യാപ്ടൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്ടൻ), യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത് , സായ് സുദർശൻ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവ്ദത്ത് പടിക്കൽ, സരാംശ് ജെയിൻ.

ഓഗസ്റ്റ് ഏഴിന് കൊളംബോയിൽ ചതുർദിന പരിശീലന മത്സരത്തോടെ ശ്രീലങ്കൻ പര്യടനം ആരംഭിക്കും.

ആഗസ്റ്റ് 15 മുതൽ 19 വരെ ഒന്നാം ടെസ്റ്റ്

ആഗസ്റ്റ് 23 മുതൽ 27 വരെ രണ്ടാം ടെസ്റ്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET, SPORTS NEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360