
ബൊഗോട്ട: തെക്കുപടിഞ്ഞാറൻ കൊളംബിയയിലെ പൊപ്പായാനിൽ ആൾക്കൂട്ടത്തിനിടയിലേക്ക് മോൺസ്റ്റർ ട്രക്ക് ഇടിച്ചുകയറി 3 പേർക്ക് ദാരുണാന്ത്യം. ഏഴ് കുട്ടികൾ അടക്കം 38 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഞായറാഴ്ച ഒരു മോൺസ്റ്റർ ട്രക്ക് പ്രദർശന മേളയിലായിരുന്നു സംഭവം. ട്രക്കുകളിലൊന്ന് നിയന്ത്രണംതെറ്റി നിശ്ചിത ട്രാക്കിൽ നിന്ന് തെന്നിമാറി കാണികൾക്കിടെയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ട്രക്കിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |