
ടെഹ്റാൻ: വെടിനിറുത്തൽ ലംഘിച്ച് ഇറാനും യു.എസും വീണ്ടും ആക്രമണം നടത്തിയതോടെ ഇടക്കാല സമാധനക്കരാർ പൊളിയുമെന്ന ആശങ്ക ബലപ്പെട്ടു. ഇന്നലെ പുലർച്ചെ തെക്കൻ ഇറാനിലെ ഡ്രോൺ, മിസൈൽ, റഡാർ കേന്ദ്രങ്ങളിൽ യു.എസ് ബോംബിട്ടു. വ്യാഴാഴ്ച, ഹോർമുസിൽ തായ്‌വാനീസ് കമ്പനിയുടെ ചരക്കുക്കപ്പൽ ഇറാൻ ആക്രമിച്ചതിനുള്ള തിരിച്ചടിയാണിത്.
തുറമുഖ നഗരമായ സിരികിലും ഖേഷം ദ്വീപിലും ശക്തമായ സ്ഫോടനങ്ങളുണ്ടായി. ആളപായമുണ്ടോ എന്ന് വ്യക്തമല്ല. പിന്നാലെ, മേഖലയിലെ യു.എസ് സൈനിക ലക്ഷ്യങ്ങളെ ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. ബഹ്റൈനിലെ യു.എസ് നാവിക ആസ്ഥാനത്തിന് നേരെയുണ്ടായ വ്യോമാക്രമണം തകർത്തു. ഇതിനിടെ, ഹോർമുസിൽ പനാമയുടെ എണ്ണ ടാങ്കറിൽ മിസൈൽ അവശിഷ്ടം പതിച്ചു.
ഹോർമുസ് കടക്കാൻ
അനുമതി വേണം: ഇറാൻ
കപ്പൽ ആക്രമിച്ചത് തങ്ങളുടെ അനുമതിയില്ലാതെ ഒമാൻ തീരത്തെ സമാന്തര പാതയിലൂടെ ഹോർമുസ് കടക്കാൻ ശ്രമിച്ചതിനെന്ന് ഇറാൻ. കരാർ പ്രകാരം ഹോർമുസിലെ ഗതാഗതം നിയന്ത്രിക്കാൻ തങ്ങൾക്കാണ് അവകാശം
യു.എസ്-ഇറാൻ ആക്രമണം 18ന് നിലവിൽ വന്ന ഇടക്കാല സമാധാന കരാറിന്റെ ലംഘനം. അന്തിമ ഉടമ്പടിക്കായി തുടരുന്ന ചർച്ചകൾക്ക് പ്രതികൂലമാകും
അക്രമത്തെ അക്രമം കൊണ്ട് നേരിടും
- ജെ.ഡി വാൻസ്,
വൈസ് പ്രസിഡന്റ്, യു.എസ്
കരാറിനെതിരെ
ഹിസ്ബുള്ള
ലെബനനിൽ ആഭ്യന്തര യുദ്ധ ഭീഷണി മുഴക്കി ഹിസ്ബുള്ള. തെക്കൻ ലെബനനിലെ സംഘർഷം അവസാനിപ്പിക്കാനും വെടിനിറുത്തൽ സ്ഥിരപ്പെടുത്താനും ഇസ്രയേലും ലെബനീസ് സർക്കാരും യു.എസും ചേർന്ന് കരാറിന്റെ ചട്ടക്കൂടിൽ ഒപ്പിട്ടതാണ് പ്രകോപനം. കരാർ അംഗീകരിക്കില്ലെന്ന് അറിയിച്ച ഹിസ്ബുള്ള, ബെയ്റൂട്ട് അടക്കം നഗരങ്ങളിൽ ടയറുകൾ കത്തിച്ചും ഇസ്രയേൽ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഹിസ്ബുള്ള കേന്ദ്രത്തിൽ ഇന്നലെയും ഇസ്രയേൽ ആക്രമണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |