
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഇന്ന് വൈകിട്ട് ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം രാജ്യ തലസ്ഥാനമായ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായി അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഭൂചലനത്തിന് തൊട്ടുപിന്നാലെ, നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. ആളപായമോ കാര്യമായ നാശനഷ്ടമോ ഇല്ലെന്നാണ് പ്രാഥമിക റപ്പോർട്ട്. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം അഫ്‌ഗാനിസ്ഥാനിലാണെന്നാണ് കേന്ദ്ര നോഡൽ ഏജൻസിയായ നാഷണൽ സെന്റർ ഫോർ സീസ്‌മോളജി റിപ്പോർട്ട് ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |