
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തറിന്റെ സഹോദരൻ ഷാഹിദ് അക്തറിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് ലഷ്‌കറെ ത്വയ്ബ ഭീകരർ. മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കർ സഹസ്ഥാപകനുമായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായികൾ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ ലഷ്‌കറെ ത്വയ്ബയുടെ രാഷ്ട്രീയ മുഖമായ പാകിസ്ഥാൻ മർകസി മുസ്ലിം ലീഗ് (പി.എം.എം.എൽ) പുറത്തുവിട്ടു.
ഹൃദയാഘാതത്തെ തുടർന്ന് മൂന്നുദിവസം മുമ്പാണ് ഷാഹിദ് അക്തർ അന്തരിച്ചതെന്നാണ് വിവരം. ഭീകര സംഘടനകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ പാക് സർക്കാർ അനുവാദം നൽകുകയാണെന്ന ഇന്ത്യയുടെ വാദങ്ങളെ ശരിവയ്ക്കുന്നതാണ് ഈ സംഭവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |