SignIn
Kerala Kaumudi Online
Saturday, 27 June 2026 12.04 PM IST

ഇൻഡോനേഷ്യയിൽ അഗ്നിപർവ്വത സ്ഫോടനം: 3 മരണം

pic

ജക്കാർത്ത: ഇൻഡോനേഷ്യയിലെ നോർത്ത് മലുകു പ്രവിശ്യയിലെ ഹാൽമഹേര ദ്വീപിലുള്ള ദുകോനോ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. മൂന്ന് പേർ മരിച്ചു. പർവ്വതത്തിൽ ഹൈക്കിംഗിന് എത്തിയ രണ്ട് സിംഗപ്പൂർ പൗരന്മാരും ഒരു പ്രദേശവാസിയുമാണ് മരിച്ചത്. 15 പേർക്ക് പരിക്കേറ്റു. പൊട്ടിത്തെറിക്ക് പിന്നാലെ ആകാശത്ത് 10 കിലോമീറ്റർ ഉയരത്തിലേക്ക് ചാരം തെറിച്ചു. സ്ഫോടന സാദ്ധ്യത കണക്കിലെടുത്ത് ഏപ്രിൽ 17 മുതൽ അധികൃതർ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളുടെ ചിത്രീകരണത്തിനായി 20 പേരടങ്ങുന്ന സംഘം ഇവിടേക്ക് അനധികൃതമായി കയറുകയായിരുന്നു. പർവ്വതത്തിന്റെ 4 കിലോമീറ്റർ ചുറ്റളവിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പ്രദേശവാസികൾക്കും ടൂറിസ്റ്റുകൾക്കും അധികൃതർ മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360