SignIn
Kerala Kaumudi Online
Saturday, 27 June 2026 11.07 AM IST

പാകിസ്ഥാനിൽ മണിക്കൂറുകൾക്കകം വീണ്ടും ഭൂകമ്പം; രേഖപ്പെടുത്തിയത് 5.4 തീവ്രത

earthquake

ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്റർ അറിയിച്ചു. പ്രാദേശിക സമയം ഇന്നുരാവിലെ 8.36നാണ് ഭൂകമ്പമുണ്ടായത്. 35 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് ഏജൻസി വ്യക്തമാക്കി. ആളപായം, നാശനഷ്ടം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നില്ല.

ഇന്നലെ വൈകിട്ടും പാകിസ്ഥാനിൽ ഭൂകമ്പമുണ്ടായിരുന്നു. 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. പ്രാദേശിക വൈകിട്ട് 5.18ന് 75 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്.

ഇന്ത്യൻ, യൂറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിയിടിക്കുന്ന അതിർത്തിയിലെ ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം പാകിസ്ഥാൻ ലോകത്തിലെ ഏറ്റവും കൂടുതൽ ഭൂകമ്പ സാദ്ധ്യതയുള്ള രാജ്യങ്ങളിലൊന്നാണ്. ബലൂചിസ്ഥാൻ, ഖൈബർ പഖ്‌തൂൺഖ്വ, ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിൽ ഭൂകമ്പ സാദ്ധ്യത ഏറെയാണ്. ഇന്ത്യൻ പ്ലേറ്റിന്റെ വടക്കുപടിഞ്ഞാറൻ അറ്റത്തായി സ്ഥിതി ചെയ്യുന്ന പഞ്ചാബും സിന്ധും ദുർബല പ്രദേശങ്ങളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EARTHQUAKE, EARTHQUAKE IN PAKISTAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360