
സോൾ: കൈക്കൂലി കേസിൽ മുൻ പ്രഥമ വനിത കിം കിയോൻ ഹീയ്ക്ക് ഏഴുവർഷം ജയിൽ ശിക്ഷ വിധിച്ച് ദക്ഷിണ കൊറിയൻ കോടതി. അനധികൃതമായി തൊഴിൽ നിയമനങ്ങളും ബിസിനസ് ആനുകൂല്യങ്ങളും അനുവദിച്ച് നൽകിയെന്നും ആഡംബര വസ്തുക്കളും പണവും കൈപ്പറ്റിയെന്നുമാണ് കണ്ടെത്തൽ.
ഉന്നതരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലികൾ തരപ്പെടുത്തി നൽകിയതിന് ഏകദേശം 30 കോടി വോൺ വിലമതിക്കുന്ന ഡയമണ്ട് ആഭരണങ്ങളും വാച്ചും പെയിന്റിംഗും ഹീ നേടി. 2025 ആഗസ്റ്റ് മുതൽ ജയിലിൽ കഴിയുകയാണ് 53കാരിയായ ഹീ. ഓഹരി വിലകളിൽ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഹീയ്ക്ക് ഏപ്രിലിൽ 4 വർഷം തടവ് ശിക്ഷയും ലഭിച്ചിരുന്നു.
# ഭർത്താവും
അഴിക്കുള്ളിൽ
ഹീയുടെ ഭർത്താവും മുൻ പ്രസിഡന്റുമായ യൂൻ സുക് യോളും ജയിലിൽ. രാജ്യത്തിന്റെ ചരിത്രത്തിൽ ഒരേ സമയം ജയിലിൽ കഴിയുന്ന ആദ്യ പ്രസിഡൻഷ്യൽ ദമ്പതികൾ
2024ൽ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട യൂനിന് ജീവപര്യന്തവും 7 വർഷം അധിക തടവും ലഭിച്ചു. കൂടാതെ, ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കാൻ ഉത്തര കൊറിയയിലേക്ക് ഡ്രോൺ കടന്നുകയറ്റത്തിന് ഉത്തരവിട്ടതിന് 30 വർഷം തടവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |