SignIn
Kerala Kaumudi Online
Saturday, 19 September 2026 11.57 AM IST

ഒ ടി ടി റിലീസിലും തിയേറ്റർ റിവ്യൂവിലും നിയന്ത്രണം, പുതിയ നിർദ്ദേശവുമായി ഫിലിം ചേംബർ

theatre

കൊച്ചി: ഏപ്രിൽ ഒന്നുമുതൽ സിനിമകളുടെ ഒ ടി ടി റിലീസിൽ നിയന്ത്രണം വരുമെന്ന് ഫിലിം ചേംബർ. കൂടാതെ സിനിമാതിയേറ്ററുകളിൽ നിന്ന് പ്രതികരണങ്ങൾ എടുക്കുന്നതും വിലക്കും. കൊച്ചിയിൽ നടന്ന ഫിലിം ചേംബർ അസോസിയേഷന്റേതാണ് തീരുമാനം. സിനിമകൾ റിലീസ് ചെയ്ത് 42 ദിവസത്തിന് ശേഷമേ ഒ ടി ടി റിലീസ് അനുവദിക്കൂ.

മുൻകൂട്ടി ധാരണാപത്രം ഒപ്പുവച്ച സിനിമകൾക്ക് മാത്രം ഇളവ് അനുവദിക്കും. തിയേറ്ററിൽ നിന്നിറങ്ങുന്ന പ്രേക്ഷരിൽ നിന്ന് റിവ്യൂ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് സിനിമയുടെ മൊത്തത്തിലുള്ള കളക്ഷനെ പ്രതികൂലമായി ബാധിക്കുമെന്നും ഫിലിം ചേംബർ അറിയിച്ചു. ഈ കാരണത്താലാണ് തിയേറ്റർ റിവ്യൂ വിലക്കാൻ ധാരണയായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FILM, OTT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA