SignIn
Kerala Kaumudi Online
Friday, 18 September 2026 3.29 PM IST

'പത്രാധിപർ എന്നും നിലകൊണ്ടിട്ടുള്ളത് അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിന് വേണ്ടി'; മന്ത്രി കെ മുരളീധരൻ

READ ENGLISH VERSION
k-muraleedharan
അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്ന കെ മുരളീധരൻ

തിരുവനന്തപുരം: പിന്നാക്കം നിൽക്കുന്ന, പരിഗണന അർഹിക്കുന്നവർക്ക് വേണ്ടി എക്കാലവും നിലകൊണ്ട പത്രമാണ് കേരളകൗമുദി എന്നും അക്കാര്യത്തിൽ പത്രാധിപർ കെ.സുകുമാരന്റെ അതേ ശൈലിയാണ് ഇപ്പോഴും തുടരുന്നതെന്നും ആരോഗ്യ, ദേവസ്വം മന്ത്രി കെ. മുരളീധരൻ. അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിന് വേണ്ടിയായിരുന്നു പത്രാധിപർ എന്നും നിലകൊണ്ടിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പത്രാധിപർ കെ.സുകുമാരന്റെ 45-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ.

ജി.ആർ.അനിൽ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി സി.പി.ജോൺ മുഖ്യാതിഥിയായിരുന്നു. വി.മുരളീധരൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സി.കെ.ഹരീന്ദ്രൻ എം.എൽ.എയും ചടങ്ങിൽ പങ്കെടുത്തു. പത്രാധിപർ സ്‌മാരക അവാർഡും ക്ഷേമനിധി അവാർഡും ചടങ്ങിൽ സമ്മാനിച്ചു. കേരളകൗമുദി നോൺ ജേർണലിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ സ്വാഗതവും ജനറൽ സെക്രട്ടറി കെ.എസ്.സാബു നന്ദിയും പറഞ്ഞു. രാവിലെ 10 ന് പത്രാധിപരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

English Summary

Minister K. Muralidharan praised Kerala Kaumudi for standing by the marginalized, keeping the legacy of founder Editor K. Sukumaran alive. Speaking at the 45th death anniversary memorial event organized by the Kerala Kaumudi Non-Journalists Association in Thiruvananthapuram, leaders paid floral tributes and presented awards.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K SUKUMARAN, KERALA KAUMUDI, K MURALIDHARAN, K SUKUMARAN MEMORIAL, KERALA KAUMUDI NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA