ആലപ്പുഴ: കായംകുളത്തെ എസ്എഫ്ഐ - കെഎസ്‍യു സംഘർഷത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. സംഭവത്തിൽ അമ്പതിലേറെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പൊലീസിനെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.
എംഎസ്എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടെയായിരുന്നു സംഘർഷമുണ്ടായത്. കോൺഗ്രസ് ഭവനിലേക്ക് കല്ലെറിഞ്ഞതിനെത്തുടർന്നാണ് എസ്എഫ്ഐ - കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതെന്നാണ് വിവരം. കല്ലേറിൽ പൊലീസ് ജീപ്പിന്റെ ഗ്ലാസും തകർന്നു. പൊലീസുകാരായ ജോസ്, അനൂപ് എന്നിവർക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് ഷമീംചീരാമത്ത്, എസ്‌എഫ്‌ഐ പ്രവർത്തകരായ മുഹമ്മദ്അലി, ഇമ്രാൻ എന്നിവർക്കും സംഘർഷത്തിൽ പരുക്കേറ്റിരുന്നു.
Four SFI workers were arrested after an SFI-KSU clash in Kayamkulam, Alappuzha. Police said cases were registered against more than 50 SFI workers for allegedly attacking police and damaging public property. The clash occurred during a victory procession following the MSM College union election. Several people, including police personnel, were injured.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |