തെലങ്കാന: മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി. വാരങ്കൽ ജില്ലയിലെ ഹനാംകൊണ്ടയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ചൊവ്വാഴ്ച രാത്രി മദ്യപിച്ച് എത്തിയ പ്രതി പിഞ്ചുകുഞ്ഞിനെ ലെെംഗികമായി പീഡിപ്പിക്കുന്നതിനിടയിലാണ് മരിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ടെറസിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ 25കാരനായ പ്രതി ആരുമില്ലാത്തെ സ്ഥലത്ത് കൊണ്ടുപോയി. തുടർന്ന് മാതാപിതാക്കൾ പൊലിസിൽ വിവരം നൽകി. പൊലീസ് നടത്തിയ തെരച്ചലിലാണ് കുഞ്ഞിനെ ബലാത്സംഗത്തിന് ഇരയാക്കുന്നത് കണ്ടത്. കുഞ്ഞ് ഞെട്ടിയുണർന്ന് കരയാൻ തുടങ്ങിയതോടെ പ്രതി കുഞ്ഞിന്റെ വായും മൂക്കും അമർത്തിപ്പിടിക്കുകയായിരുന്നു.
കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വിട്ടുനൽകി. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |