SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.56 AM IST

39,000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ

j

വലപ്പാട്: സ്‌കൂൾ വിദ്യാർത്ഥികൾക്കും ചില്ലറ വ്യാപാരികൾക്കും വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 39,000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാളെ എക്‌സൈസും പൊലീസും ചേർന്ന് പിടികൂടി. വലപ്പാട് കോതകുളം സ്വദേശി വലിയകത്ത് വീട്ടിൽ ജലീൽ (50) ആണ് പിടിയിലായത്. 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായാണ് പരിശോധന നടത്തിയത്. തൃശൂർ ഇന്റലിജൻസ് എക്‌സൈസ് ഇൻസ്‌പെക്ടർ സി.ഡി. കലാദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോതകുളത്തുള്ള ജലീലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ പുകയില ഉൽപ്പന്ന ശേഖരം കണ്ടെത്തിയത്. വീടിനു സമീപം മുറ്റത്ത് പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാനിൽ 52 ചാക്കുകളിലായാണ് പുകയില ഉൽപ്പന്നങ്ങൾ ഒളിപ്പിച്ചിരുന്നത്. പ്രതിയെയും പിടിച്ചെടുത്ത വാഹനവും തൊണ്ടിമുതലുകളും എക്‌സൈസ് സംഘം വലപ്പാട് പൊലീസിന് കൈമാറി. ജലീൽ മുൻപും നിരവധി ലഹരിക്കടത്ത് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അനധികൃത മദ്യം കടത്തിയതിന് മൂന്ന് കേസുകളിലും നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയതിന് എട്ട് കേസുകളിലുമായി ഇയാൾക്കെതിരെ 11 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. വലപ്പാട്,കയ്പ്പമംഗലം, കൊടുങ്ങല്ലൂർ, ആലത്തൂർ, കർണാടകയിലെ ഗാർഗ് പൊലീസ് സ്റ്റേഷനുകളിലും വാടാനപ്പിള്ളി, തിരൂർ എക്‌സൈസ് റേഞ്ചുകളിലുമായാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY