SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.56 AM IST

ട്രെയിനിൽ കടത്തിയ വിദേശമദ്യം പിടികൂടി

aa

ആലുവ: ട്രെയിനിൽ കടത്തിയ വിദേശമദ്യം ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് പിടികൂടി. പശ്ചിമബംഗാളിലെ ദിബ്രുഗഡിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ വിവേക് എക്‌സ്‌‌പ്രസ് ആലുവ സ്റ്റേഷൻ സമീപിക്കുമ്പോഴാണ് 28 കുപ്പികളിലായി 5.040 വിദേശമദ്യം കണ്ടെത്തിയത്.

സ്‌ളീപ്പർ കോച്ചിലെ ടോയ്‌ലറ്റിന് സമീപം ചാക്കിൽ കെട്ടിയാണ് വച്ചിരുന്നത്. പശ്ചിമബംഗാളിൽ വിതരണത്തിനുള്ള മദ്യം കേരളത്തിൽ വിതരണം ചെയ്യാനാണ് കടത്തിയത്. പ്രതികളെ കിട്ടിയില്ല. ഇതേ ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന 2.400 കിലോ കഞ്ചാവുമായി അസാം സ്വദേശി നാരായൺ ബിസ്‌വാസിനെ (25) കഴിഞ്ഞദിവസം ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് പിടികൂടിയിരുന്നു. മയക്കുമരുന്നും മദ്യവും കടത്ത് വ്യാപകമായതോടെ വിവേക് എക്‌സ്‌പ്രസിൽ പരിശോധന ശക്തമാക്കി. ഇൻസ്‌പെക്‌ടർ എ.ജെ ജിപിൻ, എ.എസ്.ഐ സിജോ സേവ്യ‌ർ, എച്ച്.സി ജി വിപൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. മദ്യം എക്സൈസിന് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY