രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ന്നാ, താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ സുരേശൻ, സുമലത എന്നീ കഥാപാത്രങ്ങളിലൂടെ റൊമാന്റിക് നർമ്മരംഗങ്ങളിൽ തിളങ്ങിയ രാജേഷ് മാധവനും ചിത്ര നായരും ഇനി നായകനും നായികയും.
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സുരേശൻ, സുമലത ടീച്ചർ എന്നീ കഥാപാത്രങ്ങളിലൂടെത്തന്നെയാണ് ഇരുവരും ആദ്യമായി മുഴുനീള നായക നായിക വേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മേയിൽ കണ്ണൂരിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പാണ് മറ്റൊരു താരം. അജഗജാന്തരത്തിനു ശേഷം സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം സബിൻ ഉരുളികണ്ടി.
അതേസമയം മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം ചെയ്തുകൊണ്ട് സിനിമാരംഗത്തേക്കു പ്രവേശിച്ച രാജേഷ് മാധവൻ നിരവധി ഹിറ്റ് ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായും കാസ്റ്റിംഗ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കള്ളനും ഭഗവതിയും ആണ് രാജേഷ് മാധവന്റേതായി റിലീസിന് ഒരുങ്ങുന്ന സിനിമ.ആറാട്ട്, ജനഗണമന എന്നീ ചിത്രങ്ങളിൽ ചിത്ര നായർ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.എന്നാൽ ന്നാ, താൻ കേസ് കൊട്എന്ന ചിത്രത്തിലെ സുമലത ടീച്ചർ ഏറെ പ്രേക്ഷക സ്വീകാര്യത നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |