SignIn
Kerala Kaumudi Online
Wednesday, 16 September 2026 9.00 AM IST

തിമിംഗലവേട്ടയുമായി അനൂപ് മേനോനും ബൈജുവും പിഷാരടിയും ഷാജോണും

cinema

അനൂപ് മേനോൻ, ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, ആത്മീയ രാജൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'തിമിംഗലവേട്ട' എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. വിഎംആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാകേഷ് ഗോപനാണ്.

കേരളത്തിലെ സമകാലികരാഷ്ട്രീയത്തിലെ ചില സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഒരു പൊളിറ്റിക്കൽ ചിത്രമാണ് തിമിംഗലവേട്ട എന്ന് സംവിധായകൻ മാധ്യമങ്ങളെ അറിയിച്ചു. ചിത്രത്തിലെ നായകന്മാരായ അനൂപ് മേനോൻ, ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി എന്നിവർ ഒത്തുചേരുന്ന ഒരു പ്രൊമോഷണൽ സോങ്ങും, ഏറെ പുതുമ നിറഞ്ഞ മറ്റൊരു പ്രൊമോഷണൽ സോങ്ങും ചിത്രത്തിന്റെ ഭാഗമാണ്. സംവിധായകന്റെ ആദ്യ ചിത്രമായ 100 ഡിഗ്രീ സെൽഷ്യസിൽ നാലു നായികമാർ ഉണ്ടായിരുന്നപോലെ ഈ ചിത്രത്തിൽ നാലു നായകന്മാരാണുള്ളത് എന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രമുഖ താരങ്ങളെക്കൂടാതെ ജാപ്പനീസ് ആക്ടേഴ്സായ അഞ്ചുപേരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

അതേസമയം അനൂപ് മേനോന്റെ അക്വാട്ടീക് യൂണിവേഴ്സിലെ പടമാണോ തിമിംഗലവേട്ട എന്നാണ ആരാധകർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്. മുമ്പ് റിലീസായ അനൂപ് മേനോൻ സിനിമകൾ വെച്ച് 'അക്വാട്ടിക്ക് മാൻ ഓഫ് മോളിവുഡ്' എന്നാണ് അനൂപിനെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. ദി ഡോൾഫിൻ, കിങ്ങ് ഫിഷ്, വരാൽ എന്നീ സിനിമകൾ വെച്ചാണ് സോഷ്യൽ മീഡിയ ഈ വിശേഷണം നൽകിയത്. നേരത്തെ ഇതുമായി ബന്ധപ്പെട്ടുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതെല്ലാം ആസ്വദിക്കുന്നുണ്ട് എന്ന് അനൂപ് മേനോൻ പറഞ്ഞിരുന്നു.

അശ്വിൻ മാത്യു, വിജയരാഘവൻ തുടങ്ങിയ നടന്മാരും ചിത്രത്തിന്റെ ഭാഗമാണ്. സംവിധായകൻ രാകേഷ് ഗോപൻ തന്നെ കഥയും തിരക്കഥയും രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രദീപ് നായരാണ്. സംഗീതം: ബിജിബാൽ. എഡിറ്റർ: നൗഫൽ അബ്ദുള്ള. പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ. വസ്ത്രാലങ്കാരം: അരുൺ മനോഹർ. മേക്കപ്പ്: റോണക്സ് സേവിയർ. വിതരണം:VMR ഫിലിംസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY