SignIn
Kerala Kaumudi Online
Thursday, 15 October 2026 6.09 PM IST

കണ്ണൂർ യൂണി. യു.ജി/പി.ജി പ്രവേശനം: അപേക്ഷ ക്ഷണിച്ചു

k

കണ്ണൂർ: 2023-24 അദ്ധ്യയന വർഷത്തെ യു.ജി./പി.ജി. പ്രോഗ്രാമുകളിലേക്കുള്ള (എം.എഡ്,ബി.എഡ് എന്നിവ ഒഴികെ) പ്രവേശനത്തിന് 6വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ കണ്ണൂർ സർവകലാശാലയുടെ വെബ്‌സൈറ്റിലെ അഡ്മിഷൻ പോർട്ടലിൽ വിവിധ പഠനവകുപ്പുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ അതത് പഠനവകുപ്പുകളുടെ പ്രോസ്‌പെക്ടസിൽ ലഭ്യമാണ്. ബിരുദധാരികൾക്കും അവസാന സെമസ്റ്റർ/വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും ബിരുദാനന്തരബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി അപേക്ഷിക്കാം.

പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. എം.ബി.എ പ്രോഗ്രാമിന്റെ പ്രവേശനം കെ.മാറ്റ്/സി.മാറ്റ്/കാറ്റ് എന്നീ പ്രവേശന പരീക്ഷകളുടെ സ്‌കോറിന്റെയും,ഗ്രൂപ്പ് ഡിസ്‌കഷൻ,ഇന്റർവ്യൂ എന്നിവയുടെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും. എസ്.ബി.ഐ ഇ-പേ വഴി ഓൺലൈനായാണ് രജിസ്‌ട്രേഷൻ ഫീസ് അടക്കേണ്ടത്. ഡി.ഡി.,ചെക്ക്,ചലാൻ തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെയും പേയ്‌മെന്റിന്റെയും പ്രിന്റ് ഔട്ട് അഡ്മിഷൻ സമയത്ത് അതത് പഠന വകുപ്പുകളിലേക്ക് സമർപ്പിക്കണം. എസ്.സി./എസ്.ടി/പി.ഡബ്‌ള്യു.ബി.ഡി. ഒഴികെ മറ്റെല്ലാ വിഭാഗങ്ങൾക്കും 500രൂപയും എസ്.സി./എസ്.ടി/പി.ഡബ്‌ള്യു.ബി.ഡി. വിഭാഗങ്ങൾക്ക് 200രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്.

ഒന്നിൽ കൂടുതൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. അതേസമയം ഡിപ്പാർട്ട്‌മെന്റ് ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസ്,താവക്കര കാമ്പസ് കണ്ണൂർ,മാങ്ങാട്ടുപറമ്പ,നീലേശ്വരം എം.ബി.എ സെന്ററുകൾ,ഐ.സി.എം പറശിനിക്കടവ് എന്നിവടങ്ങളിലേക്കുള്ള എം.ബി.എ കോഴ്‌സുകൾക്ക് ഒറ്റ അപേക്ഷ മതിയാകും. അതുപോലെ പാലയാട്,മഞ്ചേശ്വരം കാമ്പസുകളിലെ എൽ.എൽ.എം കോഴ്‌സുകൾക്ക് ഒറ്റ അപേക്ഷ മതിയാകും.

വെയിറ്റേജ്/സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ പ്രസ്തുത വിവരങ്ങൾ ഓൺലൈൻ രജിസ്‌ട്രേഷനുള്ള അപേക്ഷയിൽ രേഖപ്പെടുത്തണം. വിശദവിവരങ്ങൾക്ക് 04972715284,04972715261.വാട്സ് ആപ്പ്:7356948230.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA