SignIn
Kerala Kaumudi Online
Sunday, 01 September 2024 4.47 AM IST

I.I.C.D-യിൽ ഡിസൈൻ പഠിക്കാം

Increase Font Size Decrease Font Size Print Page
p

ഡിസൈനുമായി ബന്ധപ്പെട്ട വിവിധ ബിരുദ-ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് ജയ്പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ക്രാഫ്റ്റ്സ് & ഡിസൈൻ (I.I.C.D) അപേക്ഷ ക്ഷണിച്ചു. ബിരുദ കോഴ്സുകളിലേക്കുള്ള കുറഞ്ഞ യോഗ്യത പ്ലസ് ടു. രാജസ്ഥാൻ സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് I.I.C.D.

കോഴ്സുകൾ:

B.Des: നാലു വർഷ പ്രോഗ്രാം, ആകെ സീറ്റ്- 180. യോഗ്യത: പ്ലസ് ടു. അവസാന വർഷക്കാർക്കും അപേക്ഷിക്കാം.

M.Des: രണ്ടു വർഷ പ്രോഗ്രാം, ആകെ സീറ്റ്- 90. യോഗ്യത: B.Des, B. Arc, B.A. Design, B.Sc Design പോലെ ഏതെങ്കിലും ഡിസൈൻ & ആർക്കിടെക്ചർ ബിരുദം.

M.Voc: മൂന്നു വർഷ പ്രോഗ്രാം, ആകെ സീറ്റ്- 90. യോഗ്യത: ഡിസൈൻ അല്ലെങ്കിൽ ഇതര മേഖലകളിലുള്ള ബിരുദം.

സ്പെഷ്യലൈസേഷൻ: ബാച്ച്ലർ, മാസ്റ്റർ പ്രോഗ്രാമുകളിൽ വിവിധ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനുണ്ട്. മേഖലകൾ ചുവടെ: ഫയേ‌ഡ് മെറ്റീരിയൽ ഡിസൈൻ, സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ, ഹാർഡ് മെറ്റീരിയിൽ ഡിസൈൻ, ജുവലറി ഡിസൈൻ, ക്രാഫ്റ്റ്സ് കമ്യൂണിക്കേഷൻ, ഫാഷൻ ക്ലോത്തിംഗ് ഡിസൈൻ.

തിരഞ്ഞെടുപ്പ്: എല്ലാ പ്രോഗ്രാമുകളിലേക്കുമുള്ള പൊതുപ്രവേശന പരീക്ഷ 07.01.2024-ന്. കേരളത്തിൽ കൊച്ചിയിൽ പരീക്ഷാ കേന്ദ്രമുണ്ട്. ജനറൽ അവയെർനെസ്, ക്രിയേറ്റിവിറ്റി & പെർസെപ്ഷൻ, മെറ്റീരിയൽ കളർ & കൺസെപ്ച്വൽ ടെസ്റ്റ് എന്നിവയ്ക്കു പുറമെ ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഫീസ്: എല്ലാ പ്രോഗ്രാമുകൾക്കും ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസടക്കം ഒരു സെമസ്റ്ററിന് 2 ലക്ഷത്തോളം.

വെബ്സൈറ്റ്: www.iicd.ac.in.

അവസാന തീയതി: 28.12.2023.

കു​ടും​ബ​ശ്രീ​ ​ഇ​ന്റേ​ൺ​ഷി​പ്പ്

തി​രു​വ​ന​ന്ത​പു​രം​:​ ​കു​ടും​ബ​ശ്രീ​ ​മു​ഖേ​ന​ ​സം​സ്ഥാ​ന​ത്ത് ​ന​ട​പ്പാ​ക്കു​ന്ന​ ​ദേ​ശീ​യ​ ​ന​ഗ​ര​ ​ഉ​പ​ജീ​വ​ന​ ​ദൗ​ത്യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​അ​ർ​ബ​ൻ​ ​ലേ​ണിം​ഗ് ​ഇ​ന്റേ​ൺ​ഷി​പ്പ് ​പ്രോ​ഗ്രാ​മി​ന്റെ​ ​ഭാ​ഗ​മാ​കാ​ൻ​ ​അ​പേ​ക്ഷ​ ​ന​ൽ​കാ​നു​ള്ള​ ​തീ​യ​തി​ 15​ ​വ​രെ​ ​നീ​ട്ടി.​ ​കു​ടും​ബ​ശ്രീ​ ​ഓ​ക്സി​ല​റി​ ​ഗ്രൂ​പ്പ് ​അം​ഗ​ങ്ങ​ൾ​ക്ക് ​മു​ൻ​ഗ​ണ​ന​യു​ണ്ടാ​കും.
ഒ​രു​ ​ന​ഗ​ര​സ​ഭ​യി​ൽ​ ​ഒ​രാ​ൾ​ ​എ​ന്ന​ ​രീ​തി​യി​ൽ​ ​സം​സ്ഥാ​ന​ത്തെ​ 93​ ​ന​ഗ​ര​സ​ഭ​ക​ളി​ലാ​യി​ 93​ ​പേ​‍​ർ​ക്കും​ ​കു​ടും​ബ​ശ്രീ​ ​സം​സ്ഥാ​ന​മി​ഷ​ൻ​ ​ഓ​ഫീ​സി​ൽ​ ​മൂ​ന്നു​പേ​ർ​ക്കു​മാ​യി​ ​ആ​കെ​ 96​ ​പേ​ർ​ക്കാ​ണ് ​ഇ​ന്റേ​ൺ​ഷി​പ്പി​ന് ​അ​വ​സ​രം.​ ​സം​സ്ഥാ​ന​ ​മി​ഷ​നി​ൽ​ ​മൂ​ന്നു​മാ​സ​വും​ ​ന​ഗ​ര​സ​ഭ​ക​ളി​ൽ​ ​ര​ണ്ടു​മാ​സ​വു​മാ​ണ് ​ഇ​ന്റേ​ൺ​ഷി​പ്പ് ​കാ​ലാ​വ​ധി.​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ​പ്ര​തി​മാ​സം​ 8000​ ​രൂ​പ​ ​സ്റ്റൈ​പെ​ൻ​ഡും​ ​കേ​ന്ദ്ര​ ​ഭ​വ​ന​ ​ന​ഗ​ര​കാ​ര്യ​ ​മ​ന്ത്രാ​ല​യം​ ​ന​ൽ​കു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​ല​ഭി​ക്കും.

ന്യൂ​ ​ഇ​ന്ത്യ​ ​ലി​റ്റ​റ​സി​ ​പ​രീ​ക്ഷ​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​സാ​ക്ഷ​ര​താ​മി​ഷ​ൻ​ ​കേ​ന്ദ്ര​ ​-​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​സം​യു​ക്ത​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ന​ട​ത്തു​ന്ന​ ​ഉ​ല്ലാ​സ് ​ന്യൂ​ ​ഇ​ന്ത്യ​ ​ലി​റ്റ​റ​സി​ ​പ്രോ​ഗ്രാം​ ​പ​രീ​ക്ഷ​ ​ഇ​ന്ന് ​ന​ട​ക്കും.​ 14​ ​ജി​ല്ല​ക​ളി​ലും​ ​മി​ക​വു​ത്സ​വം​ ​എ​ന്ന​ ​പേ​രി​ൽ​ ​ന​ട​ക്കു​ന്ന​ ​പ​രീ​ക്ഷ​ 85,​​000​ ​പേ​രാ​ണ് ​എ​ഴു​തു​ന്ന​ത്.​ ​പാ​ല​ക്കാ​ട് ​ജി​ല്ല​യി​ലാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പേ​ർ​-​ 12,​​000.​ ​വ​യ​നാ​ട്,​ ​കോ​ട്ട​യം​ ​ജി​ല്ല​ക​ളി​ലാ​യി​ 1500​ ​പേ​ർ​ ​പ​രീ​ക്ഷ​യെ​ഴു​തും.​ 8500​ൽ​പ​രം​ ​സ​ന്ന​ദ്ധ​ ​അ​ദ്ധ്യാ​പ​ക​രാ​ണ് ​ക്ലാ​സു​ക​ൾ​ ​ന​യി​ച്ച​ത്.​ ​കേ​ന്ദ്ര​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ഓ​ൺ​ലൈ​ൻ,​ഓ​ഫ് ​ലൈ​ൻ​ ​ക്ലാ​സു​ക​ളാ​യി​രു​ന്നു.​ ​വാ​ചി​കം,​ ​എ​ഴു​ത്ത്,​ ​ഗ​ണി​തം​ ​എ​ന്നീ​ ​മൂ​ന്നു​ ​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ​പ​രീ​ക്ഷ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DESIGN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.