SignIn
Kerala Kaumudi Online
Sunday, 18 October 2026 9.20 AM IST

ശബരിമലയിൽ പുതിയ മേൽശാന്തി; അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയ്‌ക്ക് നിയോഗം

subrahmanyan-sankaran-nam
സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി

പത്തനംത്തിട്ട: ശബരിമല ക്ഷേത്രത്തിലെ മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കോഴിക്കോട് വടകര സ്വദേശിയായ എ ദാമോദരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു

മൂന്നാമത്തെ നറുക്കെടുപ്പിലാണ് തിരുവനന്തപുരം സ്വദേശിയായ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. അഞ്ച് വർഷമായി പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയായി പ്രവർത്തിക്കുന്നയാളാണ് അദ്ദേഹം. ശബരിമല മേൽശാന്തിസ്ഥാനത്തേക്ക് മുൻപ് അഞ്ചുതവണ അപേക്ഷിച്ചിട്ടുള്ള അദ്ദേഹം മൂന്ന് തവണ ചുരുക്കപ്പട്ടികയിൽ എത്തിയെങ്കിലും നറുക്കെടുപ്പിൽ നിരാശനാവുകയായിരുന്നു.

പന്തളം കൊട്ടാരത്തിലെ കുട്ടികളായ ദേവനന്ദൻ അർജുനും അനശ്വര എം രഞ്ജിത്തുമാണ് നറുക്കെടുത്തത്. ശബരിമല മേൽശാന്തിയെ നറുക്കെടുത്തത് ദേവനന്ദനും മാളികപ്പുറം മേശാന്തിയെ നറുക്കെടുത്തത് അനശ്വരയുമാണ്. പന്തളം കൊട്ടാരത്തിലെ രാമവർമ്മ രാജയാണ് നറുക്കെടുപ്പിനായി കുട്ടികളെ ചുമതലപ്പെടുത്തിയത്. സുപ്രീംകോടതിയുടെ 2011ലെ ഉത്തരവ് പ്രകാരം റിട്ടയേഡ് ജസ്റ്റിസ് കെടി തോമസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുപ്പിനായി അയച്ചത്.

മൂന്നുനേരം പൂജയുള്ള ക്ഷേത്രത്തിൽ പത്തുവർഷം തുടർച്ചയായി പ്രവർത്തിച്ചയാൾക്ക് മാത്രമേ ഇത്തവണ അപേക്ഷിക്കാനുള്ള അർഹതയുണ്ടായിരുന്നുള്ളു. വിജിലൻസിന്റെ കർശന മേൽനോട്ടത്തിലാണ് അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. എഴുപത്തിയെട്ടുപേർ അപേക്ഷിച്ചതിൽനിന്നാണ് ഏഴ് പേരെ ഉൾപ്പെടുത്തി ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. ഏഴ് പേരാണ് പട്ടികയിലുണ്ടായിരുന്നത്. അതിൽ രണ്ട് പേർ ശബരിമല ക്ഷേത്രത്തിലെ മേൽശാന്തി പട്ടികയിലും അഞ്ചുപേർ മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിപ്പട്ടികയിലുമായിരുന്നു.

English Summary

Subramanian Sankaran Namboothiri, a native of Thiruvananthapuram, has been selected as the new Sabarimala Melsanthi through a draw of lots. He has been serving as the Melsanthi at Pazhavangadi Temple for the past five years. He was selected in his third draw after applying for the position five times.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA