
തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്‌നോ) 37-ാമത് ബിരുദദാനം ഇന്ന് ന്യൂഡൽഹി ആസ്ഥാനത്തും രാജ്യത്തെ 39 കേന്ദ്രങ്ങളിലുമായി നടക്കും. 2023 ടേം എൻഡ് പരീക്ഷ പാസായവർക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്. ന്യൂഡൽഹി ആസ്ഥാനത്ത് നടക്കുന്ന ബിരുദവിതരണം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്കർ നിർവഹിക്കും.
തിരുവനന്തപുരം മേഖലയിലെ ബിരുദവിതരണം യൂണിവേഴ്സിറ്റിയുടെ മുട്ടത്തറ മേഖലാകേന്ദ്രത്തിൽ രാവിലെ 11ന് നടക്കും. വിക്രം സാരാഭായ് സ്‌പെയ്സ് സെന്റർ ഡയറക്ടർ ഡോ.എസ്. ഉണ്ണിക്കൃഷ്ണൻ നായർ ബിരുദവിതരണം നിർവഹിക്കുമെന്ന് ഇഗ്‌നോ സീനിയർ റീജിയണൽ ഡയറക്ടർ ഡോ.എം. രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത്തവണ 4,546 വിദ്യാർത്ഥികൾ തിരുവനന്തപുരത്തെ കേന്ദ്രത്തിൽനിന്നും ബിരുദം കരസ്ഥമാക്കി. എ.ലക്ഷ്മി, എസ്.സഫ്ന എന്നിവർ ബിരുദാനന്തര ബിരുദത്തിൽ അഖിലേന്ത്യാ സ്വർണ മെഡലിന് അർഹരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
