SignIn
Kerala Kaumudi Online
Saturday, 27 July 2024 8.22 AM IST

പി.എസ്.സി കായികക്ഷമതാ പരീക്ഷ

p

തിരുവനന്തപുരം: ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 144/2023) തസ്തികയിലേക്ക് 29 ന് രാവിലെ 5.30 ന് പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരീക്ഷ എന്നിവ നടത്തും. കായികക്ഷമതാ പരീക്ഷയിൽ വിജയിക്കുന്നവർക്ക് അന്നേ ദിവസം പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും നടത്തും.

അഭിമുഖം

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിൽ ഡെപ്യൂട്ടി എൻജിനിയർ (സിവിൽ) പാർട്ട് 1 - ജനറൽ കാറ്റഗറി (കാറ്റഗറി നമ്പർ 216/2021) തസ്തികയിലേക്ക് 28, 29 തീയതികളിൽ രാവിലെ 8 മണിക്ക് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ:0471 2546442.
വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്‌കൂൾ ടീച്ചർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 195/2022), ഹൈസ്‌കൂൾ ടീച്ചർ (മലയാളം) തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 534/2022) തസ്തികകളിലേക്ക് 28നും ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) - എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ, എൽ.സി./എ.ഐ., മുസ്ലിം (കാറ്റഗറി നമ്പർ 625/2022, 627/2022, 628/2022) തസ്തികയിലേക്ക് 29 നും പി.എസ്.സി വയനാട് ജില്ലാഓഫീസിൽ അഭിമുഖം നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ ഗ്രേഡ് 2/ ഡെമോൺസ്‌ട്രേറ്റർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 ഇൻ മെക്കാനിക്കൽ എൻജിനിയറിംഗ് (കാറ്റഗറി നമ്പർ 676/2022) തസ്തികയിലേക്ക് 26 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ: 0471 2546324.
സാമൂഹ്യനീതി വകുപ്പിൽ പാർട്ട്‌ടൈം ടെയിലറിംഗ് ഇൻസ്ട്രക്ടർ (കാറ്റഗറി നമ്പർ 187/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് 27ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ:0471 2546446.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കൊമേഴ്സ് (സർക്കാർ പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 484/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 27 ന് രാവിലെ 10.30 നും അസിസ്റ്റന്റ് പ്രൊഫസർ (സിവിൽ എൻജിനിയറിംഗ് (കാറ്റഗറി നമ്പർ 722/2021) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 28നും വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ ഗ്രേഡ് 2/ഡെമോൺസ്‌ട്രേറ്റർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 ഇൻ പോളിമർ ടെക്‌നോളജി (കാറ്റഗറി നമ്പർ 675/2022) തസ്തികയിലേക്ക് 29 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ: 0471 2546441.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.