SignIn
Kerala Kaumudi Online
Thursday, 24 September 2026 4.54 AM IST

ഇലോൺ മസ്‌ക് ഓരോ മിനിറ്റിലും സമ്പാദിക്കുന്നത് ഡോളർ കണക്കിന്; അപ്പോൾ അംബാനിയോ? ലക്ഷങ്ങളുടെ കണക്ക് ഞെട്ടിക്കും

mukesh-amabani

ലോകത്തുള്ള ശതകോടീശ്വരന്മാരെക്കുറിച്ചുള്ള വാർത്തകൾ ഏറെ കൗതുകത്തോടെയാണ് നമ്മൾ എല്ലാവരും കേൾക്കാറുള്ളത്. കണക്കുകളിൽ ആര് മുന്നോട്ടുപോയെന്നും ആര് പിറകോട്ട് പോയെന്നുമൊക്കെയുള്ള വിവരങ്ങൾ ലോകം മുഴുവൻ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. എന്നാൽ എല്ലാ ശതകോടീശ്വരന്മാരും ഒരു മിനിറ്റിൽ എത്ര സമ്പാദിക്കുന്നുണ്ടെന്ന കാര്യം നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമോ? എങ്കിൽ ആ കണക്കുകൾ നമ്മൾ ഒന്നു കേട്ടാൽ ചിലപ്പോൾ മൂക്കത്ത് വിരൽ വച്ചുപോകും. തീർച്ച. ഏകദേശ വരുമാന കണക്കുകൾ പരിശോധിക്കാം.

മുകേഷ് അംബാനി

ഏഷ്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനാണ് മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനിയുടെ വാർഷിക വരുമാനം 2.8 ബില്യൺ ഡോളറാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഓരോ സെക്കന്റിലും അംബാനി 51,250 രൂപ സമ്പാദിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ആകെ ആസ്തി: 83.4 ബില്യൺ ഡോളർ
പ്രതിമാസ വരുമാനം: 19, 242 കോടി രൂപ
പ്രതിവാര വരുമാനം: 4,432 കോടി രൂപ
മണിക്കൂറിലെ വരുമാനം: 185 കോടി രൂപ
ഒരു മിനിറ്റിലെ വരുമാനം: 3.09 ലക്ഷം രൂപ
ഒരു സെക്കന്റിലെ വരുമാനം: 51,250 രൂപ

ജെഫ് ബെസോസ്

ആമസോണിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമാണ് ജെഫ് ബെസോസ്. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരിൽ ഒരാളാണ് ജെഫ് ബെസോസ്. ഒരു സെക്കന്റിൽ 82,000 ഡോളറാണ് ജെഫ് ബെസോസിന്റെ വരുമാനം.

ആസ്തി: 183.6 ബില്യൺ ഡോളർ
വാർഷിക വരുമാനം: 6.12 ബില്യൺ ഡോളർ.
പ്രതിമാസ വരുമാനം: 510 ദശലക്ഷം ഡോളർ.
പ്രതിവാര വരുമാനം: 118 ദശലക്ഷം ഡോളർ.
മണിക്കൂറിലെ വരുമാനം: 4.92 ദശലക്ഷം ഡോളർ.
ഒരു മിനിറ്റിലെ വരുമാനം: 82,000 ഡോളർ.
ഒരു സെക്കൻഡ് വരുമാനം: 1,366 ഡോളർ.

ഇലോൺ മസ്‌ക്

ടെസ്ലയുടെ സിഇഒയായ ഇലോൺ മസ്‌ക് അടുത്തിടെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ സ്വന്തമാക്കിയത്. ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്മാരിൽ ഒരാളാണ് മസ്‌ക്. അദ്ദേഹം ഓരോ മിനിറ്റിലും സമ്പാദിക്കുന്നത് 64,500 ഡോളറാണ്.

ആസ്തി: 144.6 ബില്യൺ ഡോളർ
വാർഷിക വരുമാനം: 4.82 ബില്യൺ ഡോളർ.
പ്രതിമാസ വരുമാനം: 402 ദശലക്ഷം ഡോളർ.
പ്രതിവാര വരുമാനം: 93 ദശലക്ഷം ഡോളർ.
മണിക്കൂറിലെ വരുമാനം: 3.87 ദശലക്ഷം ഡോളർ.
ഒരു മിനിറ്റിലെ വരുമാനം: 64,500 ഡോളർ.
ഒരു സെക്കന്റിലെ വരുമാനം: 1,075 ഡോളർ.

വാറൻ ബഫറ്റ്
ബെർക്ക്‌ഷെയർ ഹാത്ത്‌വേയുടെ സിഇഒയായ വാറൻ ബഫറ്റിനെ 'ഒറാക്കിൾ ഓഫ് ഒമാഹ' എന്നാണ് അറിയപ്പെടുന്നത്. ഓരോ മിനിറ്റിലും വാറൻ ബഫറ്റ് സമ്പാദിക്കുന്നത് 57,000 ഡോളറാണ്.

ആസ്തി: 128 ബില്യൺ ഡോളർ.
വാർഷിക വരുമാനം: 4.27 ബില്യൺ ഡോളർ.
പ്രതിമാസ വരുമാനം: 356 ദശലക്ഷം ഡോളർ.
പ്രതിവാര വരുമാനം: 82 ദശലക്ഷം ഡോളർ.
മണിക്കൂറിലെ വരുമാനം: 3.42 ദശലക്ഷം ഡോളർ.
ഒരു മിനിറ്റിലെ വരുമാനം: 57,000 ഡോളർ.
ഒരു സെക്കന്റിലെ വരുമാനം: 950 ഡോളർ.

ബിൽഗേറ്റ്സ്

ലോകത്ത് ഏറ്റവും കൂടുതൽ കാലം ശതകോടീശ്വരമാരുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് തുടർന്ന വ്യക്തിയാണ് ബിൽഗേറ്റ്സ്. മൈക്രോസോഫ്റ്റിന്റെ സ്ഥാപകൻ കൂടിയായ ബിൽഗേറ്റ്സ് ഒരു സെക്കന്റിൽ ഏകദേശം സമ്പാദിക്കുന്നത് 45,000 ഡോളറാണ്.

ആസ്തി: 101 ബില്യൺ ഡോളർ
വാർഷിക വരുമാനം: 3.37 ബില്യൺ ഡോളർ.
പ്രതിമാസ വരുമാനം: 281 ദശലക്ഷം ഡോളർ .
പ്രതിവാര വരുമാനം: 65 ദശലക്ഷം ഡോളർ.
മണിക്കൂർ വരുമാനം: 2.71 ദശലക്ഷം ഡോളർ.
ഒരു മിനിറ്റിലെ വരുമാനം: ഏകദേശം 45,000 ഡോളർ.
ഒരു സെക്കന്റിലെ വരുമാനം: ഏകദേശം 750 ഡോളർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, ELON MUSK, MUKESH AMABANI, KERALA, INDIA, LATEST NEWS IN MALAYALM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360